AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sajitha Madathil: ‘നാരായണീന്റെ മൂന്നാണ്മക്കളിലെ കസിൻസ് തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല’; സജിത മഠത്തിൽ

Sajitha Madathil on Narayaneente Moonnanmakkal: 'നാരായണീൻ്റെ മൂന്നാൺമക്കൾ' എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി സജിത മഠത്തിൽ. സിനിമയിലെ കസിൻസ് തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് നടി പറയുന്നു.

Sajitha Madathil: ‘നാരായണീന്റെ മൂന്നാണ്മക്കളിലെ കസിൻസ് തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല’; സജിത മഠത്തിൽ
സജിത മഠത്തിൽ Image Credit source: Social Media
nandha-das
Nandha Das | Updated On: 01 May 2025 14:31 PM

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമാണ് ‘നാരായണീൻറെ മൂന്നാൺമക്കൾ’. സിനിമയ്ക്ക് തിയേറ്ററിൽ മികച്ച വിജയം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജ്യേഷ്ഠൻറെയും അനുജൻറെയും മക്കൾക്കിടയിലെ ബന്ധം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സഹോദരതുല്യരായ രണ്ടുപേർ തമ്മിലുള്ള ബന്ധം ഈ രീതിയിൽ സിനിമയിൽ പ്രതിപാദിക്കുന്നത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യവും ഉയർന്നിരുന്നു.

ഇപ്പോഴിതാ ‘നാരായണീൻ്റെ മൂന്നാൺമക്കൾ’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി സജിത മഠത്തിൽ. ദുൽഖർ സൽമാൻ നായകനായ’കിങ് ഓഫ് കൊത്ത’ എന്ന സിനിമക്ക് ശേഷം താൻ അഭിനയിച്ച് തിയേറ്ററിൽ എത്തിയ സിനിമയായിരുന്നു ‘നാരായണീൻ്റെ മൂന്നാൺമക്കൾ’ എന്ന് സജിത മഠത്തിൽ പറയുന്നു. സംവിധായകനായ ശരൺ വേണുഗോപാൽ കഥ പറയുമ്പോൾ തന്നെ സിനിമയിലെ ജയശ്രീ എന്ന കഥാപാത്രത്തിന്റെ ഭംഗി മനസിലായിരുന്നുവെന്നും താൻ സാധാരണ പറയുന്ന രീതിയിലുള്ള ഡയലോഗുകളായിരുന്നു ചിത്രത്തിൽ തനിക്കുണ്ടായതെന്നും സജിത പറഞ്ഞു.

താൻ വളർന്നത് വലിയൊരു കൂട്ടു കുടുംബത്തിൽ ആണെന്നും നടി പറയുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയിലെ പല കഥാസന്ദർഭങ്ങളും തൻ്റെ ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിട്ടുള്ളതാണെന്നും, സിനിമയിലെ കസിൻസ് തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും സജിത കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

“കിങ് ഓഫ് കൊത്ത എന്ന സിനിമക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ‘നാരായണീൻ്റെ മൂന്നാൺമക്കൾ’. ചിത്രത്തിലെ ജയശ്രീ എന്ന കഥാപാത്രത്തിന്റെ ഭംഗി സംവിധായകനായ ശരൺ വേണുഗോപാൽ കഥ പറയുമ്പോൾ തന്നെ മനസിലായിരുന്നു. എൻ്റെ മകൻ ജോലി ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്താണ്. സിനിമ റിലീസാവുമ്പോൾ പോയി കാണണമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. അവനാണ് എന്നും എൻ്റെ പ്രധാന ക്രിട്ടിക്.

ALSO READ: ‘കാസ്റ്റിങ് കോള്‍ ഇടാറില്ല, ഒരുത്തന്റെ സ്വപ്‌നം വെച്ചിട്ടുള്ള മാർക്കറ്റിംഗ് ആണത്’; തരുൺ മൂർത്തി

സിനിമ കണ്ടശേഷം അതിലെ എന്റെ കഥാപാത്രവും മകളും തമ്മിലെ വഴക്ക് സീൻ അവൻ ഫോട്ടോ എടുത്ത് എനിക്ക് അയച്ചുതന്നു. എന്നിട്ട് അമ്മ തന്നെയാണോ അമ്മയുടെ ഡയലോഗുകൾ എഴുതിയത് എന്ന് ചോദിച്ചു. ഞാൻ അത് കേട്ട് കുറെ ചിരിച്ചു. ഞാൻ അവനോടും അതേ ഡയലോഗ് പറയാറുണ്ടത്രെ. തിയേറ്ററിൽ ഈ സിനിമ വലിയ വിജയമായില്ലെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ ഒരുപാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചു.

ഞാൻ വലിയൊരു കൂട്ടുകുടുംബത്തിലാണ് വളർന്നത്. ആ സിനിമയിലെ പല കഥാസന്ദർഭങ്ങളും എൻ്റെ ചുറ്റും ഒളിഞ്ഞും തെളിഞ്ഞും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയിലെ കസിൻസ് തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും എനിക്ക് തോന്നിയില്ല” സജിത മഠത്തിൽ പറഞ്ഞു.