AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tharun Moorthy: ‘കാസ്റ്റിങ് കോള്‍ ഇടാറില്ല, ഒരുത്തന്റെ സ്വപ്‌നം വെച്ചിട്ടുള്ള മാർക്കറ്റിംഗ് ആണത്’; തരുൺ മൂർത്തി

Tharun Moorthy on Casting Calls: തനിക്ക് കാസ്റ്റിങ് കോളിൽ വിശ്വാസമില്ലെന്ന് പറയുകയാണ് തരുൺ മൂർത്തി. അതിനെ ഒരു മാർക്കറ്റിങ്ങ് ആയാണ് താൻ കാണുന്നതെന്നും സംവിധായകൻ പറയുന്നു.

Tharun Moorthy: ‘കാസ്റ്റിങ് കോള്‍ ഇടാറില്ല, ഒരുത്തന്റെ സ്വപ്‌നം വെച്ചിട്ടുള്ള മാർക്കറ്റിംഗ് ആണത്’; തരുൺ മൂർത്തി
തരുണ്‍ മൂര്‍ത്തിImage Credit source: Social Media
Nandha Das
Nandha Das | Published: 30 Apr 2025 | 09:15 PM

15 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ശോഭന കോമ്പോയിൽ പുറത്തിറങ്ങി പുതിയ ചിത്രമാണ് ‘തുടരും’. തീയേറ്ററുകളിൽ ചിത്രം വിജയകുതിപ്പ് തുടരുകയാണ്. ‘സൗദി വെള്ളക്ക’, ‘ഓപ്പറേഷൻ ജാവ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമായിരുന്നു 2020ൽ പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’.

ഇപ്പോഴിതാ, അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ തനിക്ക് കാസ്റ്റിങ് കോളിൽ വിശ്വാസമില്ലെന്ന് പറയുകയാണ് തരുൺ മൂർത്തി. അതിനെ ഒരു മാർക്കറ്റിങ്ങ് ആയാണ് താൻ കാണുന്നതെന്നും സംവിധായകൻ പറയുന്നു. മറ്റൊരാളുടെ സ്വപ്‌നം വെച്ച് മാർക്കറ്റിങ് ചെയ്യുന്ന ഒരു രീതിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാളുടെ ഫോട്ടോ കണ്ട് തനിക്ക് ഒരിക്കലും അവരെ അളക്കാൻ കഴിയില്ലെന്നും നേരിട്ടുള്ള കാഴ്ച്ചയിൽ നിന്നാണ് അധികവും ആളുകളെ തെരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

“ഞാൻ കാസ്റ്റിങ് കോൾ ഇടാറില്ല. കാസ്റ്റിങ് കോൾ വെക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാരണം ഒരു തരത്തിൽ അതും മാർക്കറ്റിങ് ആണ്. വേറേ ഒരുത്തന്റെ സ്വപ്‌നം വെച്ചിട്ട് നമ്മുടെ സിനിമ മാർക്കറ്റ് ചെയ്യേണ്ടത് ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കാസ്റ്റിങ് കോൾ ഇടുമ്പോൾ അതിന്റെ അടിയിൽ കുറെ കമെന്റ് വരുന്നു. കുറെ മെയ്‌ലുകൾ വരുന്നു. ഈ മെയ്‌ലുകൾ ഒരിക്കലും മൊത്തത്തിൽ നോക്കാൻ പറ്റില്ല. ഒരാൾ കാസ്റ്റിങ് കോൾ അയച്ചിട്ട് അതും പ്രതീക്ഷിച്ച് എത്രയോ നാളുകൾ ഇരിക്കും. കൂടെ ഉള്ള കൂട്ടുകാരോട് ചോദിക്കും നിന്നെ വിളിച്ചോ എന്നെല്ലാം.

ALSO READ: ‘രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അറ്റന്‍ഡന്‍സ് തന്നില്ല’

നമ്മളെ സംബന്ധിച്ച് നമുക്ക് വേണ്ട ഒരു മുഖം കിട്ടുക എന്നതാണ് ആവശ്യം. ഒരു ഫോട്ടോയിൽ നിന്ന് ഒരാളെ അളക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല. അത് ചിലപ്പോൾ ഫോട്ടോഷോപ്പായിരിക്കാം. അല്ലെങ്കിൽ അയാൾ ഫോട്ടോജെനിക് ആയിരിക്കാം. ചിലപ്പോൾ അയാളുടെ ഒരു ആഗിൾ നല്ലതായിരിക്കാം. ഞാൻ കൂടുതലും നേരിട്ടുള്ള കാഴ്ച്ചയിൽ നിന്നാണ് അഭിനേതാക്കളെ പിക്ക് ചെയ്യാറുള്ളത്. സ്‌ക്രീൻ ടെസ്റ്റും നടത്താറുണ്ട്” തരുൺ മൂർത്തി പറഞ്ഞു.