Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ

Sajna Noor Reaction About Firoz Khan: പണ്ട് ഇതുപോലെ ഷിയാസിനെ വച്ചൊരു പ്രചരണം നടത്തിയതാണ്. ഇനി ഞാൻ ഒരാളെ കല്യാണം കഴിക്കാൻ പോയാലും അയാൾ കാരണമാണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കരുത്. ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്. ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ

Sajna Noor, Firoz Khan

Published: 

25 Apr 2026 | 01:20 PM

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുറ്റിപ്പറ്റി നടക്കുന്ന വിഷയമാണ് നടിയും ബി​ഗ് ബോസ് മുൻ മത്സരാർഥിയായ സജ്ന നൂറിൻ്റേത്. സജ്നയും ബി​ഗ് ബോസിൽ ഒറ്റ മത്സരാർഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകളാണ് പ്രചരിക്കുന്നത്. പരസ്പര ബഹുമാനത്തോടെ വേർപിരിയുന്നതായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയിക്കുകയായിരുന്നു.

പരസ്പര ബഹുമാനത്തോടെ തങ്ങൾ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാൽ മറ്റൊരു വ്യക്തിയാണ് തങ്ങൾ വേർപിരിയാൻ കാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളി‍ൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയാണ് സജ്ന രം​ഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ സജ്ന ഒരു സ്റ്റോറി പങ്കുവച്ചതിന് പിന്നാലെയാണ് യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഇത്തരം പ്രചരണം നടന്നത്. തങ്ങൾ പിരിയാൻ കാരണം മൂന്നാമതൊരാൾ അല്ലെന്നും ദയവായി വ്യാജ പ്രചരണം നിർത്തണമെന്നും അഭ്യർത്ഥിച്ചാണ് സജ്ന നൂറിൻ എത്തിയിരിക്കുന്നത്.

ALSO READ: മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ

സജ്‍ന നൂറിൻറെ വാക്കുകൾ ഇങ്ങനെ

ഹലോ, ഇന്നത്തെ വൈറൽ താരം ഞാനാണ്. ഞാൻ മാത്രമല്ല. ഞാൻ കാരണം മറ്റ് കുറച്ചുപേർ കൂടിയുണ്ട്. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ കുറേ വീഡിയോസ് വരുന്നുണ്ട്. അതിനൊരു മറുപടി ഞാനല്ലാതെ വേറെ ആര് തരും. ഞാനും ഫിറോസ് ഇക്കയും മീഡിയയിൽ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങളുടെ ജീവിതം എന്താണെന്ന്. എന്നാൽ ഇപ്പോൾ ഞങ്ങൾ പോലും ചിന്തിക്കാത്ത ലെവലിലാണ് ഇപ്പോൾ ന്യൂസ് വരുന്നത്. ഞാൻ ഒരു ഫോട്ടോ സ്റ്റോറി ഇട്ടത് ഭയങ്കര വൈറൽ ആയിപോയി.

എൻ്റെയും ഫിറോസ് ഇക്കയുടെ ജീവിതം തകരാൻ കാരണം ഇന്നയാൾ ആണെന്ന് പറഞ്ഞുകൊണ്ടാണ് പ്രചാരണം നടക്കുന്നത്. ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ത് മോശമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ വന്നിട്ടല്ല ഞങ്ങൾക്കിടയിൽ വിഷയങ്ങൾ ഉണ്ടായതെന്ന് ഞങ്ങൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഞ്ഞങ്ങൾക്കിടയിൽ പല പേഴ്സണൽ കാര്യങ്ങളുമുണ്ട്. ഇരുവരും സ്വയമെടുത്ത തീരുമാനമാണ്.

ഇനി ഞാൻ ഒരാളെ കല്യാണം കഴിക്കാൻ പോയാലും അയാൾ കാരണമാണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകൾ ഉണ്ടാക്കരുത്. ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്. ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എൻ്റെ കുട്ടിക്ക് വേണ്ടി ഞങ്ങൾ ഇപ്പോഴും ഹാപ്പിയായി ജീവിക്കുന്നുണ്ട്.

ഇനി ഫിറോസ് ഇക്കയുടെ ലൈഫിൽ ഒരു പെണ്ണ് വന്നാലോ എൻറെ ലൈഫിൽ ഒരു ആണ് വന്നാലോ ഞങ്ങൾക്ക് അതൊരു വിഷയമല്ല. പണ്ട് ഇതുപോലെ ഷിയാസിനെ വച്ചൊരു പ്രചരണം നടത്തിയതാണ്. എവിടെയെങ്കിലും ഒരു സാധനം കിട്ടുമ്പോൾ അതിനകത്ത് മറ്റുള്ളവരെ പിടിച്ച് ഇട്ടിട്ട് അവരെ കാരണമാക്കരുത്. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. അവരെ അത് ബാധിക്കും. പപ്പയും മമ്മിയും പിരിയാൻ കാരണം ഇതാണോ എന്ന് അവരുടെ ഉള്ളിലും തോന്നിപോകും. അതുകൊണ്ട് ദയവ് ചെയ്ത് ആരെയും പിടിച്ചിടരുത്.

സജ്ന നൂറിൻ്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു