Salim Kumar: ‘അമ്മയായിരുന്നു മരിച്ചിരുന്നതെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു’; ആ മാലയുമിട്ട് സലീം മാതാപിതാക്കള്‍ക്ക് അരികിലേക്ക്

Salim Kumar Laid to Rest Wearing the Necklace He Once Bought for His Mother: ഒരിക്കലെങ്കിലും സലീം കുമാര്‍ പറഞ്ഞ ഡയലോഗുകള്‍ മലയാളികള്‍ ഏറ്റുപറഞ്ഞിട്ടുണ്ടാകും, ഒരു പീസ് വെള്ളത്തില്‍ പോയതാ, ഞങ്ങളൊന്ന് എന്റര്‍ടിന്‍ ചെയ്യട്ടെ, സവാള ഗിരിഗിരി, മെല്‍കൗ, ഈശ്വര ഇവിടെ ആരുല്ലേ ഇതൊന്ന് പറഞ്ഞ് ചിരിക്കാന്‍...തുടങ്ങി എത്രയെത്ര ഡയലോഗുകളാണ് സലീം കുമാറിനെ ഓര്‍ക്കാന്‍ നമുക്ക് മുന്നിലുള്ളത്.

Salim Kumar: അമ്മയായിരുന്നു മരിച്ചിരുന്നതെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു; ആ മാലയുമിട്ട് സലീം മാതാപിതാക്കള്‍ക്ക് അരികിലേക്ക്

സലീം കുമാര്‍

Published: 

07 Jun 2026 | 10:08 AM

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് സലീം കുമാര്‍ വിടവാങ്ങിയിരിക്കുന്നു. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്ത് ചിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് സലീമിന്റെ മടക്കം. കലാകാരന്മാര്‍ ഒരിക്കലും മരിക്കുന്നില്ല, അത് വളരെ ശരിയാണ് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സലീം കുമാര്‍ ഇനിയെന്നും കഥാപാത്രങ്ങളിലൂടെ ജീവിക്കും.

ഒരിക്കലെങ്കിലും സലീം കുമാര്‍ പറഞ്ഞ ഡയലോഗുകള്‍ മലയാളികള്‍ ഏറ്റുപറഞ്ഞിട്ടുണ്ടാകും, ഒരു പീസ് വെള്ളത്തില്‍ പോയതാ, ഞങ്ങളൊന്ന് എന്റര്‍ടിന്‍ ചെയ്യട്ടെ, സവാള ഗിരിഗിരി, മെല്‍കൗ, ഈശ്വര ഇവിടെ ആരുല്ലേ ഇതൊന്ന് പറഞ്ഞ് ചിരിക്കാന്‍…തുടങ്ങി എത്രയെത്ര ഡയലോഗുകളാണ് സലീം കുമാറിനെ ഓര്‍ക്കാന്‍ നമുക്ക് മുന്നിലുള്ളത്. ഇവയെല്ലാം നമ്മള്‍ ഇനിയും പറയും, ഇനിയും ഓര്‍ക്കും, മലയാളികള്‍ ഉള്ളിടത്തോളം കാലം ഇവയ്‌ക്കൊന്നും ഒരു കോട്ടം പോലും സംഭവിക്കില്ല.

നമ്മെ ഇത്രയേറെ ചിരിപ്പിച്ച എല്ലാ താരങ്ങളുടെയും ജീവിതം പൂര്‍ണമായും സന്തോഷവും സമാധാനവുമൊന്നും നിറഞ്ഞതല്ല. സലീം കുമാറും പലതരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച് സ്വന്തമായി എല്ലാം വെട്ടിപ്പിടിച്ചയാളാണ്. സാധാരണക്കാരനില്‍ സാധാരണക്കാരനായ സലീം കുമാര്‍ എന്ന യുവാവ്, മലയാള സിനിമയുടെ പടവുകള്‍ കയറുമ്പോള്‍ കയ്യില്‍ നാണയ തുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയാം. ദാരിദ്ര്യവും മരണവുമെല്ലാം ആ യുവാവിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.

കയര്‍ ബിസിനസുകാരനായ അച്ഛന്‍

സലീം കുമാര്‍ ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അച്ഛന് കൊച്ചിയില്‍ കയര്‍ ബിസിനസാണ്. അന്ന് അല്‍പം നല്ല രീതിയില്‍ ജീവിക്കാന്‍ സാധിച്ചിരുന്നുവെങ്കിലും പിന്നീട് സഹകരണസംഘങ്ങള്‍ വന്നത് അച്ഛന്റെ ബിസിനസിന് തിരിച്ചടിയായി. ബിസിനസ് നിര്‍ത്തിയതിന് പിന്നാലെ തന്നെ ദാരിദ്ര്യം ആ കുടുംബത്തെ ഒന്നാകെ വിഴുങ്ങി, ഇടിനിടെ അച്ഛനും മരിച്ചു.

കയറുപിരിച്ച് അമ്മ വളര്‍ത്തിയ മകന്‍

അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മ കൗസല്യ കയറുപിരിച്ചാണ് ആ കുടുംബം മുന്നോട്ട് പോയത്. കയറുപിരിച്ച് അമ്മയുടെ കൈവെള്ളയാകെ പൊട്ടി ചോര വന്ന കാഴ്ച എന്നും സലീമിനെ വേദനിപ്പിട്ടുണ്ട്. മകന്‍ പൂര്‍ണ ചന്ദ്രനെ പോലെ വിളയാന്‍ അമ്മ പൗര്‍ണമി നാളുകളിലെല്ലാം പ്രത്യേക പ്രാര്‍ത്ഥനകള്‍ പോലും നടത്തിയിരുന്നു.

Also Read: Salim Kumar: ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ, കോമാളി ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ

പിന്നീട് ഇതേകുറിച്ച് സലീം കുമാര്‍ വളരെ രസകരമായി സംസാരിച്ചിരുന്നുവെങ്കിലും, അമ്മ അനുഭവിച്ച കഷ്ടപ്പാട് അദ്ദേഹത്തിന്റെ നെഞ്ചിലെ പോറലായി മരണം വരെ തുടര്‍ന്നിരുന്നു. അച്ഛന് പകരം അമ്മയാണ് മരിച്ചിരുന്നതെങ്കില്‍ താനന്ന് ആത്മഹത്യ ചെയ്യുമായിരുന്നു എന്ന് സലീം കുമാര്‍ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍, അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധം വിളിച്ചോതുന്നു.

പശുവിന് പുല്ല് മുറിക്കുന്ന രൂപമാണ് അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ മനസില്‍ തെളിയുക എന്ന് സലീം എപ്പോഴും പറയും. കാരണം അമ്മയുടെ വേഷം പച്ച ബ്ലൗസും വെള്ളമുണ്ടുമായിരുന്നു. കഴുത്തില്‍ മാല ഇല്ലാതിരുന്ന അമ്മയ്ക്ക് സ്വന്തമായി അധ്വാനിച്ച് കിട്ടിയ പണം കൊടുത്ത് സലീം ഒരു മാല വാങ്ങിക്കൊടുത്തു. പിന്നീട് അമ്മയുടെ മരണശേഷം ആ മാല ധരിച്ചാണ് സലീം കുമാര്‍ നടന്നത്.

അമ്മയ്ക്ക് സമ്മാനമായി നല്‍കിയ മാലയും ധരിച്ച് ആ അമ്മയുടെ അടുത്തേക്ക് തന്നെ സലീം യാത്രയായിരിക്കുകയാണ്. എന്നെന്നും അമ്മയ്‌ക്കൊപ്പം ഉണ്ടാകണമെന്ന തന്റെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. കളിയും ചിരിയുമായി ഇനിയവര്‍ മറ്റൊരു ലോകത്ത് തുടരും.

English Summary

Following the passing of Salim Kumar, many of his emotional reflections on family have resurfaced. Among them is his heartfelt statement about the deep bond he shared with his mother, revealing how profoundly her presence shaped his life. The memories have added another layer of emotion to the tributes pouring in for the beloved actor.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ