AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu Raj Nidimoru Marriage: വധു ഗർഭിണിയെങ്കിൽ ഇത് സാധ്യമല്ല! ഭൂത ശുദ്ധി ആചാരത്തിൽ ഒന്നായ സാമന്തയും രാജും, വിവാഹത്തിന് സവിശേഷതകൾ ഏറെ

Samantha Ruth Prabhu Raj Nidimoru Marriage: രാവിലെ ആറുമണിയോടെയാണ് അത്യന്തം ആചാരപൂർവ്വമായ ഇരുവരുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. എന്താണ് ഭൂതശുദ്ധി വിവാഹം. കഴിഞ്ഞ ദിവസം തൊട്ട് എല്ലാവരും എല്ലാവരും...

Samantha Ruth Prabhu Raj Nidimoru Marriage: വധു ഗർഭിണിയെങ്കിൽ ഇത് സാധ്യമല്ല! ഭൂത ശുദ്ധി ആചാരത്തിൽ ഒന്നായ സാമന്തയും രാജും, വിവാഹത്തിന് സവിശേഷതകൾ ഏറെ
Samantha
ashli
Ashli C | Published: 02 Dec 2025 13:09 PM

ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമം ഇട്ട് കഴിഞ്ഞദിവസം തെന്നിന്ത്യൻ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ‌‌‌ യോഗ പാരമ്പര്യത്തിൽ വേരൂന്നിയ ഭൂത ശുദ്ധി ആചാരത്തിലാണ് ഇരുവരും ഒന്നായത്. “വിവാഹങ്ങളുടെ സമർപ്പണം” എന്നാണ് ഈ പുരാതന ആചാരം വിശേഷിപ്പിക്കപ്പെടുന്നത്. ദമ്പതികളും ലളിതവും അടുപ്പമുള്ളതും ആഴത്തിലുള്ള ആത്മീയവുമായ ബന്ധമാണ് ഇത് സാക്ഷിയാകുന്നത്.

ഈ ചടങ്ങ് രണ്ട് വ്യക്തികൾ തമ്മിലുള്ള മൗലിക തലത്തിലുള്ള ഐക്യത്തെയാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ പങ്കാളികൾ തമ്മിലുള്ള ആഴത്തിലുള്ള ആത്മീയ ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് സാമന്തയുടെയും രാജിന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. രാവിലെ ആറുമണിയോടെയാണ് അത്യന്തം ആചാരപൂർവ്വമായ ഇരുവരുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. എന്താണ് ഭൂതശുദ്ധി വിവാഹം. കഴിഞ്ഞ ദിവസം തൊട്ട് എല്ലാവരും എല്ലാവരും അന്വേഷിക്കുന്നത് സാമന്തയുടെ ഈ വിവാഹത്തിന്റെ സവിശേഷതകളെ കുറിച്ചാണ്.

ALSO READ: നിരാശരായ ആളുകൾ! സാമന്തയുമായുള്ള വിവാഹത്തിൽ രാജ് നിദിമോരുവിന്റെ മുൻ ഭാര്യയുടെ പോസ്റ്റ്

യോഗ പാരമ്പര്യത്തിൽ വേരൂന്നിയ ഒരു അതുല്യമായ വിവാഹ ചടങ്ങാണിത്. മൗലിക തലത്തിലുള്ള ഐക്യത്തിലാണ് ഈ ചടങ്ങ് പ്രാധാന്യം നൽകുന്നത്. 5 അടിസ്ഥാന ഘടകങ്ങളെ ശുദ്ധീകരിച്ചു യോജിപ്പിക്കുകയും വികാരങ്ങൾ ചിന്തകൾ ശാരീരിക ആകർഷണം എന്നിവയ്ക്കപ്പുറം ആഴത്തിലുള്ള ഒരു ബന്ധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ വിവാഹത്തിലൂടെ ലക്ഷ്യം ഇടുന്നത്. ഇത് സാധാരണയായി ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവിയിലാണ് ഈ ചടങ്ങുകൾ നടത്താറുള്ളത്.

ഭൂത” എന്നാൽ അഞ്ച് അടിസ്ഥാന ഘടകങ്ങളെയാണ് അർത്ഥമാക്കുന്നത്. അതായത് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ. അതേസമയം “ശുദ്ധി” എന്നത് ശുദ്ധീകരണത്തെയോ പരിഷ്കരണത്തെയോ സൂചിപ്പിക്കുന്നു. അതിനാൽ, “ഭൂത ശുദ്ധി വിവാഹ്” ചടങ്ങ് എന്നാൽ ഈ അഞ്ച് ഘടകങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്. ഈ ചടങ്ങ് വെറും രണ്ട് വ്യക്തികളുടെ സമർപ്പണത്തേ അല്ല, മറിച്ച് സ്ഥിരതയുള്ളതും ഐക്യം ഉള്ളതും ആത്മീയമായി ഏകീകൃതമായ ഒരു ബന്ധം തേടുന്ന രണ്ട് ആത്മാക്കളുടെ സംയോജനമാണ് നടക്കുന്നത്.