Samantha Engagement Rumours: സമാന്തയുടെ വിവാഹനിശ്ചയം കഴിഞ്ഞോ? വൈറലായി ഫോട്ടോകൾ
Samantha Engagement Rumours: സമാന്തയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മോതിരം ധരിച്ചിരിക്കുന്ന ഒരു ഫോട്ടോ ഉൾപ്പെടുത്തിയതോടെയാണ് വിവാഹനിശ്ചയ കിംവദന്തികൾക്ക് തുടക്കമായത്. ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി.

Samantha Ruth Prabhu
സിനിമാമേഖലയിലെ നേട്ടങ്ങളിലൂടെയും വ്യക്തിജീവിതത്തിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന താരമാണ് സാമന്ത റൂത്ത് പ്രഭു. ചലച്ചിത്ര നിർമ്മാതാവ് രാജ് നിഡിമോരുവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ്.
ഇത്തവണ, സമാന്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. അതിന് കാരണമായതോ, ഒരു ഫോട്ടോയും. സമാന്തയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മോതിരം ധരിച്ചിരിക്കുന്ന ഒരു ഫോട്ടോ ഉൾപ്പെടുത്തിയതോടെയാണ് വിവാഹനിശ്ചയ കിംവദന്തികൾക്ക് തുടക്കമായത്. ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി.
താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ സമാന്തയും രാജും ഇതുവരെ ഇത്തരത്തിലുള്ള വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ഇടയ്ക്കിടെ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. അടുത്തിടെ ഒരു അത്താഴവിരുന്നിൽ ഇരുവരും പങ്കെടുത്തതിന്റെയും പിന്നീട് ഒരേ കാറിൽ ഒരുമിച്ച് പോകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ശുഭം എന്ന ചിത്രത്തിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. സമാന്ത തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാണവും. രാജ് & ഡികെ സംവിധാനം ചെയ്യുന്ന ആക്ഷൻ-ഫാന്റസി വെബ് സീരീസായ രക്ത്ത് ബ്രഹ്മാണ്ട്: ദി ബ്ലഡി കിംഗ്ഡമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിക ഗബ്ബി എന്നിവരും സിരീസിൽ പ്രധാന വേഷങ്ങളിൽ എത്തും.