AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി

Sambhavna Seth Miscarriage:കുഞ്ഞിനെ വരവേൽക്കാൻ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും അപ്രതീക്ഷിതമായി ഗര്‍ഭം അലസിപ്പോയത് ഉള്‍ക്കൊള്ളാന്‍ ഏറെ സമയമെടുത്തുവെന്നും ഇരുവരും പറയുന്നു. യൂ‍ട്യൂബിൽ പങ്കുവച്ച തങ്ങളുടെ പുതിയ വ്‌ളോഗിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
സംഭാവ്‌ന സേതും അവിനാഷ് ദ്വിവേദിയും Image Credit source: social media
sarika-kp
Sarika KP | Published: 20 Dec 2024 22:52 PM

​ഗർഭിണിയായി മൂന്നാം മാസത്തിൽ കു‌ഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി സംഭാവ്‌ന സേതും ഭര്‍ത്താവ്‌ അവിനാഷ് ദ്വിവേദിയും. കുഞ്ഞിനെ വരവേൽക്കാൻ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും അപ്രതീക്ഷിതമായി ഗര്‍ഭം അലസിപ്പോയത് ഉള്‍ക്കൊള്ളാന്‍ ഏറെ സമയമെടുത്തുവെന്നും ഇരുവരും പറയുന്നു. യൂ‍ട്യൂബിൽ പങ്കുവച്ച തങ്ങളുടെ പുതിയ വ്‌ളോഗിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

തങ്ങൾ വളരെക്കാലമായി ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നും അത് വീണ്ടും സംഭവിച്ചുവെന്നും അവിനാഷ് പറയുന്നു. സംഭാവ്‌ന മൂന്നാം മാസം ഗർഭിണിയായിരുന്നു . ഇന്ന്, ഞങ്ങൾ ഒരു സ്കാൻ നടത്തി, എല്ലാവരുമായും സന്തോഷ വാർത്ത പങ്കുവയ്ക്കാൻ സാധിക്കുമെന്ന് ആ​ഗ്രഹിച്ചു. എല്ലാം ശരിയാണെന്ന് തോന്നി, ഈ യാത്ര വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ഏറ്റവും പുതിയ സ്‌കാനിംഗിൽ ഡോക്ടർമാർക്ക് കുഞ്ഞിന്റെ ഹൃദയമിടുപ്പ് കണ്ടെത്താനായില്ല. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആർക്കും നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്നും അവിനാഷ് പറയുന്നു.

Also Read: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്

കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ 65 ഇഞ്ചക്ഷനുകള്‍ എടുത്തുവെന്നും സഹിച്ച വേദനകളെല്ലാം വെറുതെയായിപ്പോയെന്നും സംഭാവ്‌ന പറയുന്നു. ഈ കുഞ്ഞിനെ ലഭിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും താൻ സ്വീകരിച്ചുവെന്നും സംഭാവ്‌ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഗര്‍ഭിണിയായത്. അതിനാല്‍തന്നെ ഈ സങ്കടം താങ്ങാനാവില്ലെന്നും അവര്‍ കരച്ചിലടക്കിക്കൊണ്ട് കൂട്ടിച്ചേര്‍ത്തു. ദിവസവും 2-3 തവണ കുത്തിവയ്പ്പ് സംഭവ്ന എടുത്തുവെന്നും ഞങ്ങൾ മാനസികമായും ശാരീരികമായും സാമ്പത്തികമായും തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നും അവിനാഷ് പറയുന്നു. നിരവധി ഐവിഎഫ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനുശേഷമാണ് സംഭാവ്‌ന ഗര്‍ഭം ധരിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഇരുവരും വീഡിയോയിലൂടെ നന്ദി അറിയിച്ചു.

 

അബോർഷൻ അഥവാ ഗർഭഛിദ്രം

സ്ത്രീകൾ അവരുടെ ജീവിതത്തിൽ കടന്നുപോകുന്ന ഏറ്റവും സന്തോഷകരമായ കാലമെന്ന് ഗർഭകാലം. എന്നാൽ മിക്കവർക്ക് ഏറെ ആശങ്കകളാണ് ഉണ്ടാകുന്നത്. ഗർഭാവസ്ഥയിൽ അമ്മ അഭിമുഖീകരിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും കുഞ്ഞിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അമ്മയുടെ ശാരീരിക മാനസിക സന്തോഷം ഏറെ പ്രധാനപ്പെട്ടതാണ്. അമ്മയ്ക്കുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ഗർഭം അലസുന്നതിന് വരെ കാരണമാകും. അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്‌ത്രീയെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ്.​ ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്‌ചയ്ക്കുള്ളിലാണ് സാധാരണയായി ഗര്‍ഭം അലസല്‍ സംഭവിക്കുന്നത്. ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ പതിമൂന്ന് ആഴ്‌ചകളിലാണ് കൂടുതലായും ഗര്‍ഭം അലസിപ്പോകുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ പ്രത്യേകം ശ്രദ്ധ നൽകണം.

കുട്ടിയുടെ ക്രോമസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാകാം. ജീനുകളിലെ അസാധാരണത്വം, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ, ഗർഭകാലത്തെ അണുബാധ, തൈറോയ്‌ഡ്, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഗർഭം അലസാനുള്ള കാരണങ്ങളാണ്.വിശ്രമമില്ലാതിരിക്കുക, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിതമായ മാനസിക സമ്മര്‍ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയും ​ഗർഭം അലസിപ്പോകുന്നതിന്‍റെ മറ്റ് കാരണങ്ങളാണ്.