Sandeep Pradeep: സന്ദീപ് പ്രദീപ്; എക്കോയിലൂടെ യുവതാരങ്ങളിലെ മികച്ച നടനായി കസേരവലിച്ചിട്ടിരുന്ന പ്രതിഭ

Sandeep Pradeep In Eko: എക്കോ എന്ന സിനിമയിലെ സന്ദീപ് പ്രദീപിൻ്റെ അഭിനയം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുന്നു. ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്.

Sandeep Pradeep: സന്ദീപ് പ്രദീപ്; എക്കോയിലൂടെ യുവതാരങ്ങളിലെ മികച്ച നടനായി കസേരവലിച്ചിട്ടിരുന്ന പ്രതിഭ

സന്ദീപ് പ്രദീപ് ഇൻസ്റ്റഗ്രാം

Published: 

23 Nov 2025 21:00 PM

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ എന്ന സിനിമയിൽ സന്ദീപ് പ്രദീപിൻ്റെ പ്രകടനത്തെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. ഫാലിമിയിലൂടെ ശ്രദ്ധിക്കപ്പെട്ട സന്ദീപ് പടക്കളത്തിലൂടെ തൻ്റെ മറ്റൊരു വശം കാണിച്ചു. അതിനെക്കാൾ ഗംഭീരപ്രകടനമാണ് എക്കോ എന്ന സിനിമയിൽ സന്ദീപ് നടത്തിയത്.

ബാഹുൽ രമേഷ് – ദിൻജിത്ത് അയ്യത്താൻ കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമയാണ് എക്കോ. കിഷ്കിന്ധാ കാണ്ഡമെന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച സിനിമയാണ് ഇത്. സിനിമയിൽ പിയുസ് എന്ന കഥാപാത്രത്തെയാണ് സന്ദീപ് അവതരിപ്പിക്കുന്നത്. വിവിധ ലെയറുകളുള്ള കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ തിരശീലയിലെത്തിക്കാൻ സന്ദീപിന് സാധിച്ചു. ക്ലൈമാക്സ് ബിൽഡപ്പിലേക്കുള്ള പോർഷനുകളിലാണ് പിയുസിൻ്റെ മറ്റൊരു ലെയർ കാണാൻ കഴിയുന്നത്. ഇവിടെ കഥാപാത്രമായുള്ള സന്ദീപിൻ്റെ ട്രാൻസ്ഫൊർമേഷൻ വളരെ ഗംഭീരമാണ്. ക്ലൈമാക്സിലും സന്ദീപ് പ്രകടനം കൊണ്ട് അമ്പരപ്പിക്കുന്നുണ്ട്. വളരെ നിയന്ത്രിതമായ ഭാവപ്രകടനങ്ങൾ കൊണ്ട് ഇമോഷൻ വളരെ കൃത്യമായാണ് താരം പ്രകടിപ്പിക്കുന്നത്.

Also Read: Malaysian Actress In Eko: ‘ഇത്രയും കഴിവുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാ​ഗ്യം’; ‘എക്കോ’യിലെ മലയാളികളുടെ മനം കവർന്ന മലേഷ്യൻ സുന്ദരി

ബാഹുൽ രമേഷിൻ്റെ ആനിമൽ ട്രിലജിയിലെ അവസാന സിനിമയാണ് എക്കോ. കേരള ക്രൈം ഫയൽസ് സീസൺ 2, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളാണ് ട്രിലജിയിലെ ആദ്യ രണ്ട് സിനിമകൾ. മലേഷ്യയുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ. സന്ദീപിനൊപ്പം ബിയാന മോമിൻ, സിം ഷി ഫേ എന്നീ മലേഷ്യൻ നടിമാരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗരഭ് സച്ച്‌ദേവ, വിനീത്, നരേൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ബാഹുൽ രമേശ് തന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. സൂരജ് ഇഎസ് എഡിറ്റിങും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ഈ മാസം 21നാണ് സിനിമ തീയറ്ററുകളിലെത്തിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

 

 

ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്