Sandra Thomas: ‘പവർ പൊസിഷനിൽ അവർക്ക് ഭർത്താവുണ്ട്’, അവർക്കെന്തുമാകാമെന്ന് സാന്ദ്ര തോമസ്; സുപ്രിയയെയാണോ ഉദ്ദേശിച്ചത്?

Sandra Thomas indirectly mentioned Supriya Menon: അതുകൊണ്ട് തന്നെ ഇത്തരം ഫീമെയിൽ പ്രൊഡ്യൂസേർസിനും ആക്ടേർസിനും ധെെര്യത്തോടെ പല കാര്യങ്ങളും പറയാമെന്നാണ് സാന്ദ്ര പറയുന്നത്. ആരും ചോദിക്കാനും പറയാനുമില്ലെന്നും ഇവർ പറയുന്നു.

Sandra Thomas: പവർ പൊസിഷനിൽ അവർക്ക് ഭർത്താവുണ്ട്, അവർക്കെന്തുമാകാമെന്ന് സാന്ദ്ര തോമസ്; സുപ്രിയയെയാണോ ഉദ്ദേശിച്ചത്?

Sandra Thomas

Published: 

06 Aug 2025 14:51 PM

കഴിഞ്ഞ കുറച്ച് നാളായി പ്രൊഡ്യൂസേർസ് അസോസിയേഷനുമായി തുറന്ന പോരിലാണ് നിർമ്മാതാവ് സാന്ദ്ര തോമസ് . ഇപ്പോഴിതാ സാന്ദ്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വനിത പ്രൊഡ്യൂസേർസായ പലർക്കും അപ്പുറത്ത് പവർ പൊസിഷനിൽ ഭർത്താവുണ്ടെന്നും ഒരാളും അവരെ ചോദ്യം ചെയ്യില്ലെന്നുമാണ് സാന്ദ്ര പറയുന്നത്. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

ഫീമെയിൽ പ്രൊഡ്യൂസേർസായ പലർക്കും അപ്പുറത്ത് പവർ പൊസിഷനിൽ ഭർത്താവുണ്ടെന്നും ആ പവർ പൊസിഷനിൽ ഭർത്താവുള്ളപ്പോൾ അവർക്ക് എന്തും ചെയ്യാമെന്നുമാണ് സാന്ദ്ര പറയുന്നത്. ഒരാളും അവരെ തിരിച്ച് ചോദ്യം ചെയ്യില്ല. തന്നെ ചോദ്യം ചെയ്യാൻ നീ ആരാടീ എന്ന് ചോദിക്കില്ലെന്നും അതിനു കാരണം അപ്പുറത്ത് പവർ പൊസിഷനിൽ ഭർത്താവുണ്ടെന്നതാണെന്ന് സാന്ദ്ര പറയുന്നു.അതുകൊണ്ട് തന്നെ ഇത്തരം ഫീമെയിൽ പ്രൊഡ്യൂസേർസിനും ആക്ടേർസിനും ധെെര്യത്തോടെ പല കാര്യങ്ങളും പറയാമെന്നാണ് സാന്ദ്ര പറയുന്നത്. ആരും ചോദിക്കാനും പറയാനുമില്ലെന്നും ഇവർ പറയുന്നു.

ഇതോടെ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പരോക്ഷമായി സാന്ദ്ര പരാമർശിച്ചെന്നാണ് ആരാധകർ പറയുന്നത്. കാരണം ഇന്ന് മലയാളം ഫിലിം ഇൻഡസ്ട്രിയിലെ മുൻനിര നിർമാതാവായി അറിയപ്പെടുന്നവരിൽ ഒരാളാണ് സുപ്രിയ മേനോൻ. കാലങ്ങളായി സിനിമാ രം​ഗത്തുള്ള നിർമാതാക്കൾക്ക് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും സുപ്രിയക്ക് ലഭിക്കുന്നു. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് ഇതെന്നാണ് പ്രേക്ഷക അഭിപ്രായം. സുപ്രിയയും ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

Also Read:‘നിന്റെ ഭാഗത്താണ് ശരി; പക്ഷെ തനിക്ക് വേറെ നിവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞു’; സാന്ദ്ര തോമസ്

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക് വരുന്നതിനെ കുറിച്ചും സാന്ദ്ര സംസാരിച്ചു. സ്വന്തം മകളെ എക്യുപ്ഡ് ആക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവന്നത് എന്നാണ് സാന്ദ്ര പറയുന്നത്. അപ്പോഴും പവർ പൊസിഷനിൽ നിൽക്കുന്ന അപ്പൻ അവിടെയുണ്ട്. ആ മകളെ ആർക്കും തൊടാൻ പറ്റില്ലെന്നും അടുക്കാൻ പോലും ആർക്കും പറ്റില്ലെന്നും സാന്ദ്ര പറയുന്നു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്