Sangeeth Prathap: ‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ അതോ വർഷങ്ങളായി അറിയാവുന്ന സുഹൃത്തോ?’; മോഹൻലാലിനെ കുറിച്ച് സംഗീത് പ്രതാപ്
Sangeeth Prathap Shares Pictures With Mohanlal: ഇരുവരുടെയും ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാലിൻറെ ഫേമസ് 'എന്താ മോനെ' ഡയലോഗുമായി കമന്റ്ബോക്സ് നിറഞ്ഞപ്പോൾ, 'ഈ ചിത്രങ്ങൾ കാണുമ്പോൾ അസൂയ തോന്നുന്നു' എന്നും ചിലർ കുറിച്ചു.
മോഹൻലാൽ – സംഗീത് പ്രതാപ് കോംബോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെ മോഹൻലാൽ – സംഗീത് പ്രതാപ് കോംബോ പഴയ മോഹൻലാൽ – ശ്രീനിവാസൻ അല്ലെങ്കിൽ ജഗതി കോംബോ പോലെ തോന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഇപ്പോഴിതാ, സംഗീത് പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ ആരാധക ഹൃദയം കീഴടക്കുകയാണ്.
സംഗീതിനൊപ്പം ചിരിച്ചുകളിച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രങ്ങളിൽ ഉള്ളത്. ‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡ് തന്നെയാണോ അതോ വർഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തോയെന്ന് ചിന്തിച്ചു പോയ പല നിമിഷങ്ങളുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസ് ആണിത്. എല്ലാ ആനന്ദ നിമിഷങ്ങൾക്കും ഒരുപാടു നന്ദി ലാലേട്ടാ’ എന്ന ക്യാപ്ഷനോട് കൂടിയാണ് സംഗീത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
സംഗീത് പങ്കുവെച്ച പോസ്റ്റ്:
View this post on Instagram
ALSO READ: ‘എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം’; ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാൽ വർമ്മ
ഇരുവരുടെയും ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാലിൻറെ ഫേമസ് ‘എന്താ മോനെ’ ഡയലോഗുമായി കമന്റ്ബോക്സ് നിറഞ്ഞപ്പോൾ, ‘ഈ ചിത്രങ്ങൾ കാണുമ്പോൾ അസൂയ തോന്നുന്നു’ എന്നും ചിലർ കുറിച്ചു. ‘പൂക്കീ’ (Pookie) ലാലേട്ടനെ കണ്ട സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ‘ഹൃദയപൂർവം’ സിനിമയിൽ മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമർ നല്ല രീതിയിൽ വർക്കായിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. അഖിൽ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.