Akhil Marar: ഒരു പ്രോഗ്രാമിന് 1 ലക്ഷം, കൊച്ചിയിൽ ഫ്ളാറ്റ്, ബെൻസും, മിനി കൂപ്പറും; നേട്ടം എണ്ണിപ്പറഞ്ഞ് അഖിൽ മാരാർ
Akhil Marar Reveals His Assets and Earnings: അടുത്തിടെ നടന്ന 'ജനകീയ കോടതി' എന്ന പരിപാടിയ്ക്കിടെ മൈത്രൈയൻ നടത്തിയ ചില പരാമർശങ്ങളോട് അഖിൽ മാരാർ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തിന് നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിച്ചത്. ഇപ്പോഴിതാ, തനിക്ക് നേരെ നെഗറ്റീവ് കമന്റുകളുമായി വരുന്നവർക്ക് മുന്നിൽ തന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകയാണ് അഖിൽ മാരാർ.
ബിഗ് ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞ ഒരാളാണ് സംവിധായകൻ അഖിൽ മാരാർ. ഒരു സാധാരണക്കാരനിൽ നിന്ന് ഒരു പ്രോഗ്രാമിന് ലക്ഷങ്ങൾ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കുള്ള താരത്തിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. അടുത്തിടെ നടന്ന ‘ജനകീയ കോടതി’ എന്ന പരിപാടിയ്ക്കിടെ മൈത്രൈയൻ നടത്തിയ ചില പരാമർശങ്ങളോട് അഖിൽ മാരാർ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തിന് നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിച്ചത്.
ഇപ്പോഴിതാ, തനിക്ക് നേരെ നെഗറ്റീവ് കമന്റുകളുമായി വരുന്നവർക്ക് മുന്നിൽ തന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകയാണ് അഖിൽ മാരാർ. മൈത്രെയൻ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് താനെന്നും എന്നാൽ ചില കാര്യങ്ങളിൽ മൈത്രെയൻ പറയുന്ന വിവരക്കേടുകൾ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് എത്ര ദിവസം വേണ്ടിവരുമെന്ന് അറിയില്ല. എന്നാൽ, തനിക്ക് ഒരു മണിക്കൂർ മതിയാകും. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും താനും തമ്മിലുള്ള വ്യത്യാസമെന്ന് അഖിൽ മാരാർ പറയുന്നു. ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല. പകരം അവർ എങ്ങനെയാണു രക്ഷപ്പെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും, നിശ്ചയ ദാർഡ്യത്തോടെ പരിശ്രമം ചെയ്തും നേടി എടുത്തതാണെന്ന് അഖിൽ കൂട്ടിച്ചേർത്തു.
അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ അതോ വർഷങ്ങളായി അറിയാവുന്ന സുഹൃത്തോ?’; മോഹൻലാലിനെ കുറിച്ച് സംഗീത് പ്രതാപ്
നേരത്തെ തനിക്കുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കാർഷിക വായ്പയുടെ പലിശ അടയ്ക്കാനും, ബൈക്കിന്റെ സിസി അടയ്ക്കാനും കഴിയാതിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് അഖിൽ പറയുന്നു. പിന്നീട് ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് താൻ ഓരോന്നായി തിരികെ പിടിക്കാൻ തുടങ്ങിയതെന്നും അഖിൽ കൂട്ടിച്ചേർത്തു. 30,000 രൂപയുടെ ഫോൺ എടുക്കാൻ ലോൺ തരാതിരുന്ന ബാങ്ക് ഇപ്പോൾ 50 ലക്ഷം ക്യാഷ് ലോൺ തരാം എന്ന് പറഞ്ഞു പുറകെ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്, കുടുബവും നാടും ഉപേക്ഷിച്ചു ഒറ്റയ്ക്ക് പട വെട്ടി കയറി വന്ന തന്നെ നിങ്ങളുടെ കമന്റോ പരിഹാസ വീഡിയോയോ ബാധിക്കില്ലെന്നും അഖിൽ പറഞ്ഞു. “ചെളിയിൽ നിന്നും വാരി എടുത്തു ചൂളയിൽ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വർണത്തെ കരി കൊണ്ട് മായ്ക്കാൻ നോക്കിയാൽ ആ കരിയുടെ ആയുസ് ഒന്ന് കഴുകുന്നത് വരെ മാത്രം” എന്ന് പറഞ്ഞു കൊണ്ടാണ് അഖിൽ മാരാരുടെ കുറിപ്പ് അവസാനിക്കുന്നത്.