AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘കാലം പോകുന്ന പോക്കേ, പണ്ടൊക്കെ മെൻസസ് ആയാൽ പോലും പ്രത്യേക മുറി’: ദിയ കൃഷ്ണയുടെ പ്രസവത്തെ കുറിച്ച് ശാന്തിവിള ദിനേശ്

Santhivila Dinesh on Diya Krishna’s Delivery Video:കാലം പോകുന്ന പോക്ക് എന്നാണ് ശാന്തിവിള ദിനേശൻ പറയുന്നത്. കൃഷ്ണകുമാറിന്റ മകളുടെ പ്രസവം തന്നെ അതിശയിപ്പിച്ചുവെന്നും സംവിധായകൻ പറയുന്നു.

Diya Krishna: ‘കാലം പോകുന്ന പോക്കേ, പണ്ടൊക്കെ മെൻസസ് ആയാൽ പോലും പ്രത്യേക മുറി’: ദിയ കൃഷ്ണയുടെ പ്രസവത്തെ കുറിച്ച് ശാന്തിവിള ദിനേശ്
Santhivila Dinesh On Diya Krishnas Delivery VideoImage Credit source: social media
sarika-kp
Sarika KP | Published: 12 Jul 2025 11:22 AM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ പ്രസവമാണ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദിയയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിയയുടെ ഡെലിവറി വീഡിയോയും താരം പങ്കുവച്ചിരുന്നു. വ്ളോഗ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്.

ഇപ്പോഴിതാ ദിയയുടെ ഡെലിവറിയെകുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലം പോകുന്ന പോക്ക് എന്നാണ് ശാന്തിവിള ദിനേശൻ പറയുന്നത്. കൃഷ്ണകുമാറിന്റ മകളുടെ പ്രസവം തന്നെ അതിശയിപ്പിച്ചുവെന്നും സംവിധായകൻ പറയുന്നു. കോറൽ ഗ്ലോബ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.താനും കൃഷ്ണകുമാറും നല്ല ബന്ധമായിരുന്നുവെന്നും തന്റെ സീരിയയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read:‘നാല് വർഷത്തെ അവരോടൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു’; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി

എന്നാൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല, കൃഷ്ണകുമാറൊക്കെ അത്യുന്നതങ്ങളിൽ എത്തിയത് കൊണ്ട് പഴയ സ്നേഹബന്ധങ്ങളൊക്കെ വിട്ടു. അദ്ദേഹത്തിന്റെ മകൾ പ്രസവിക്കുന്നതും സങ്കടവും വിഷമവും ഒകെ ചിത്രീകരിച്ച് അവരുടെ സ്വന്തം ചാനലിലൂടെ പുറത്തുവിട്ടപ്പോൾ 38 ലക്ഷം പേർ കണ്ടെന്നും കാലം കാലം പോകുന്ന പോക്ക് നോക്കൂവെന്നാണ് താരം പറയുന്നത്. പണ്ടൊക്കെ മെൻസസ് ആയാൽ ഉറങ്ങാൻ പ്രത്യേക മുറിയും പ്രസവ മുറിയുമൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. ചാണകം മെഴുകിയ മുറിയിലാണ് അന്ന് സ്ത്രീകൾ കഴിഞ്ഞത്. പുറത്തൊന്നും ഇറങ്ങാറില്ലെന്നും സമയാസമയം ഭക്ഷണം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ആർത്തവ സമയം ആയാൽ അറിയുക പോലുമില്ല, അവർ ഓടിച്ചാടി തുള്ളിക്കളിച്ച് സ്കൂളിലൊക്കെ പോകുമെന്നും ശാന്തിവിള പറഞ്ഞു.