Santhosh Pandit: ലക്ഷക്കണക്കിന് രൂപ കത്തിച്ചു കളയുന്നു, ഇനിയെങ്കിലും…തൃശൂർ ​ദുരന്തത്തിൽ സന്തോഷ് പണ്ഡിറ്റ്

Santhosh Pandit about Thrissur Firecrackers Explosion: സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇനിയെങ്കിലും ഡിജിറ്റൽ ഫയർ വർക്സിലോട്ട് മാറുന്നതിനെ പറ്റി ചിന്തിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. പുറ്റിങ്ങൽ അപകടത്തിൽ നൂറ്റിപത്ത് പേർ കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Santhosh Pandit: ലക്ഷക്കണക്കിന് രൂപ കത്തിച്ചു കളയുന്നു, ഇനിയെങ്കിലും...തൃശൂർ ​ദുരന്തത്തിൽ സന്തോഷ് പണ്ഡിറ്റ്

Santhosh Pandit

Updated On: 

22 Apr 2026 | 05:17 PM

തൃശ്ശൂർ വെട്ടിക്കെട്ട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്. മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തിൽ പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ആറ് പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. ഇതിനിടെ സന്തോഷ് പണ്ഡിറ്റ് പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ഡിജിറ്റൽ ഫയർ വർക്സിലോട്ട് ഇനിയെങ്കിലും മാറണമെന്നാണ് അദ്ദേഹം പറയുന്നത്.

സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇനിയെങ്കിലും സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ഡിജിറ്റൽ ഫയർ വർക്സിലോട്ട് മാറുന്നതിനെ പറ്റി ചിന്തിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പത്ത് വർഷം മുമ്പ് കൊല്ലം പുറ്റിങ്ങൽ അപകടത്തിൽ നൂറ്റിപത്ത് പേർ കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇത്തരത്തിലുള്ള വെടിക്കെട്ട് പരിപാടി കുറയ്ക്കണമെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിന്റെ പേരിൽ ഒറ്റ നിമിഷം കൊണ്ട് കത്തിച്ച് കളയുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ നഷ്ടത്തോടൊപ്പം തന്നെ വായു മലിനീകരണം, ശബ്ദ മലിനീകരണം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ കത്തിച്ച് കളയുന്ന പണം ഉപയോഗിച്ച് ഏതെങ്കിലും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനോ, ജോലി ശരിയാക്കി കൊടുക്കാനോ, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനോ ഉപയോഗിച്ച് കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു. വെടിക്കെട്ട് പൂർണമായും നിറുത്തണം എന്ന് വ്യക്തിപരമായി ചിന്തിക്കുന്നില്ലെന്നും എന്നാൽ അവ കുറയ്ക്കുകയോ ഡിജിറ്റൽ ഫയർ വർക്സിലോട്ട് മാറുകയോ ചെയ്യണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

ALSO READ: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടായേക്കില്ല; മരിച്ചവരെ തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം‌

കണ്ണീർ പ്രണാമം….

തൃശൂരില്‍ തിരുവമ്പാടി വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം ഉണ്ടാവുകയും 13 മരണം, 30 പേർക്ക് പരിക്കും പറ്റിയ സംഭവത്തിൽ അതിയായി ഖേദിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം തുകയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു..സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. നമ്മുടെ നാട്ടിലെ വെടിക്കെട്ടും അനുബന്ധ പ്രവർത്തനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് കരുതേണ്ടി വരും. മുമ്പ് കൊല്ലം ജില്ലാ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അടക്കം നിരവധി അപകടങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ഇനിയെങ്കിലും ഡിജിറ്റൽ ഫയർ വർക്സ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുക.

സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക. മരിച്ചവർക്ക് ആദരാഞ്ജലി.. പരിക്ക് പറ്റിയവർ ഉടനെ ഭേദമാകട്ടെ.. ഭാവിയിൽ പോലീസ് സംവിധാനവും, രാഷ്ട്രീയക്കാരും , ഉൽസവ കമ്മിറ്റിക്കാരും കൂടുതൽ ശ്രദ്ധിക്കുക.. ( വാൽ കഷ്ണം….ഈ വെടിക്കെട്ട് പരിപാടി കുറയ്ക്കണം. വായു മലിനീകരണം , ശബ്ദ മലിനീകരണം, പണ നഷ്ടം ഒക്കെ ഉണ്ടാകുന്നു. ലക്ഷക്കണക്കിന് രൂപ നിമിഷനേരം കൊണ്ട് കത്തിച്ചു കളയുന്നു. അത് ഏതെങ്കിലും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനോ, ജോലി ശരിയാക്കി കൊടുക്കാനോ, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ ഒക്കെ ഉപയോഗിച്ച് കൂടേ ? വെടിക്കെട്ട് പൂർണമായും നിറുത്തണം എന്ന് വ്യക്തിപരമായി ചിന്തിക്കുന്നില്ല )

ഫെയ്സ്ബുക്ക് പോസ്റ്റ്

 

Follow Us
Related Stories
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി