Santhosh Varkey: കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഒരു നിവർത്തി ഇല്ലാത്ത പറഞ്ഞ ഒരു കള്ളം ആണത് – ആറാട്ടണ്ണൻ

Aaraattu Annan, Confesses to Faking Cancer to Boost Social Media Reach: കഴിഞ്ഞ ദിവസം തനിക്ക് മൾട്ടിപ്പിൾ മയലോമ (Multiple Myeloma) എന്ന കാൻസർ ആണെന്നും, "ഇതിന് മരുന്നില്ല, ഇനി കൂടി വന്നാൽ രണ്ട് മാസം" മാത്രമേ താൻ ജീവിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Santhosh Varkey: കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഒരു നിവർത്തി ഇല്ലാത്ത പറഞ്ഞ ഒരു കള്ളം ആണത് - ആറാട്ടണ്ണൻ

Santhosh Varkey

Updated On: 

09 Oct 2025 17:08 PM

കൊച്ചി: സിനിമാ റിവ്യൂ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി, അഥവാ ആറാട്ട് അണ്ണൻ. എന്നാൽ അടുത്തിടെ രോഗവിവരം തുറന്നുപറഞ്ഞും പിന്നീട് അത് നിഷേധിച്ചും അദ്ദേഹം രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു.

കഴിഞ്ഞ ദിവസം തനിക്ക് മൾട്ടിപ്പിൾ മയലോമ (Multiple Myeloma) എന്ന കാൻസർ ആണെന്നും, “ഇതിന് മരുന്നില്ല, ഇനി കൂടി വന്നാൽ രണ്ട് മാസം” മാത്രമേ താൻ ജീവിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സന്തോഷ് വർക്കിയുടെ പിതാവിനും ഇതേ അസുഖം ആയിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിച്ചു.

എന്നാൽ, സ്ഥിരമായി റീച്ചിനു വേണ്ടി വിവാദപരമായ കാര്യങ്ങൾ പറയുന്ന ചരിത്രമുള്ളതിനാൽ, അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ വിശ്വസിക്കണമോ എന്ന സംശയം സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന് ഇടയിൽ ഉടലെടുത്തു. ഇത് ഒരു ‘റീച്ച് കൂട്ടാനുള്ള തന്ത്രം’ ആണോ എന്ന ചോദ്യങ്ങളും ഉയർന്നു വന്നു.

ഇതിനു പിന്നാലെ, അടുത്ത ദിവസം തന്നെ അദ്ദേഹം വീണ്ടും ഡോക്ടറെ കണ്ടെന്നും തനിക്ക് കാൻസർ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും വെളിപ്പെടുത്തി.

 

മാപ്പ് പറഞ്ഞ് സന്തോഷ് വർക്കി

ഒടുവിൽ, കാൻസർ നാടകത്തിന് എല്ലാവരോടും മാപ്പ് ചോദിച്ചുകൊണ്ട് സന്തോഷ് വർക്കി വീണ്ടും പോസ്റ്റ് ചെയ്തു.

“കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ ഫീൽഡ് ഔട്ട് ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളം ആണ് കാൻസർ രോഗം. അത് ഞാൻ ഒരിക്കലും പറയാൻ പാടില്ലാത്തത് ആയിരുന്നു. Sorry to all my wellwishers,” എന്നായിരുന്നു മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ആദ്യം കാൻസറാണെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് റീച്ചിന് വേണ്ടി കള്ളം പറഞ്ഞെന്ന് വെളിപ്പെടുത്തുകയും ചെയ്ത സന്തോഷ് വർക്കിക്കെതിരെ ഇപ്പോൾ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം