Santhosh Varkey: ബാല എന്നെ അടിച്ചിട്ടുണ്ട്, വീട്ടിൽ പെണ്ണുങ്ങൾ വരുന്നതിന് ഞാൻ സാക്ഷി; എലിസബത്ത് പറയുന്നത് സത്യം, ആറാട്ടണ്ണൻ

Santhosh Varkey Allegation Against Bala: വിവാദ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ വൈറൽ താരമായ സന്തോഷ് വർക്കി. മുൻപ് ബാലയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആറാട്ടണ്ണൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പലപ്പോഴും ബാലയുടെ വീട്ടിലേക്കും താൻ പോയിരുന്നതായും സന്തോഷ് വീഡിയോയിൽ പറയുന്നുണ്ട്.

Santhosh Varkey: ബാല എന്നെ അടിച്ചിട്ടുണ്ട്, വീട്ടിൽ പെണ്ണുങ്ങൾ വരുന്നതിന് ഞാൻ സാക്ഷി; എലിസബത്ത് പറയുന്നത് സത്യം, ആറാട്ടണ്ണൻ

സന്തോഷ് വർക്കി, നടൻ ബാല, എലിസബത്ത് ഉദയൻ

Updated On: 

24 Feb 2025 | 06:40 PM

നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾക്ക് പിന്തുണയുമായി ആറാട്ടണ്ണൻ (സന്തോഷ് വർക്കി). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയ്ക്കെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളുമായാണ് എലിസബത്ത് രം​ഗത്തുവന്നിരിക്കുന്നത്. ബാലയുടെ കൂടെയുണ്ടായിരുന്നപ്പോൾ താൻ അനുഭവിച്ച ചില ബുദ്ധിമുട്ടുകളും ആക്രണണങ്ങളെക്കുറുച്ചുമാണ് എലിസബത്തിൻ്റെ വെളിപ്പെടുത്തൽ. നിങ്ങൾ കാണുന്നതല്ല ബാലയുടെ എതാർത്ഥ സ്വഭാവമെന്നും എലിസബത്ത് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാദ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ വൈറൽ താരമായ സന്തോഷ് വർക്കി (ആറാട്ടണ്ണൻ). മുൻപ് ബാലയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആറാട്ടണ്ണൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പലപ്പോഴും ബാലയുടെ വീട്ടിലേക്കും താൻ പോയിരുന്നതായും സന്തോഷ് വീഡിയോയിൽ പറയുന്നുണ്ട്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് വീഡിയോയിലാണ് സന്തോഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മുമ്പ് അയാളുടെ വീട്ടിൽ പോയപ്പോൾ ബാല തന്നെ രണ്ട് തവണ അടിച്ചിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. ബാലയെ കുറിച്ച് മുൻഭാര്യ എലിസബത്ത് പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. അതിന് സാക്ഷിയാണ് ഞാൻ. അയാളുടെ വീട്ടിലേക്ക് പല പെണ്ണുങ്ങളും വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നെ വീട്ടിൽ വിളിച്ച് വരുത്തി രണ്ട് തവണ അടിച്ച ആളാണ് ബാല. രണ്ടാമത്തെ തവണ എന്നെ അടിച്ചതിന് പിന്നാലെയാണ് ഒരു കള്ള വീഡിയോ എടുത്തത്. ശേഷം എന്റെ വീടറിയാമെന്നും വീട്ടിൽ വന്ന് അടിക്കുമെന്നും പറഞ്ഞു.

ബാലയുടെ കൈയ്യിൽ ഒരു അരിവാളുണ്ട്. അതും ഞാനും കണ്ടിട്ടുണ്ട്. എന്നെ അത് കാണിച്ചതാണ്. എലിസബത്ത് പറയുന്നതൊക്കെ സത്യമാണ്. ഇയാൾക്ക് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നന്നായി അഭിനയിക്കാൻ അറിയുന്ന ആളാണ്. തോക്കുമായി ബന്ധപ്പെട്ട കേസിൽ എനിക്ക് ഒരുപാട് നഷ്ടമുണ്ട്. അഡ്വക്കേറ്റ് അത് വാദിക്കുകയാണ്. എത്രയൊക്കെ നഷ്ടമുണ്ടായാലും എനിക്ക് സത്യം പുറത്ത് പറയാതിരിക്കാൻ കഴിയില്ല.

ബാലയെ ഞാൻ പരിചയപ്പെടുന്ന സമയത്ത് പാലക്കാട് നിന്നും ഒരു പെൺകുട്ടി ആ വിട്ടിലേക്ക് വരുമായിരുന്നു. അതിനെ കുറിച്ച് എലിസബത്ത് ഒരിക്കെ ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ആശുപത്രിയിൽ കിടന്നപ്പോഴെല്ലാം എലിസബത്താണ് ബാലയെ നോക്കിയത്. അയാൾ ഒരു നന്ദിയുമില്ലാത്ത പോലെ എലിസബത്ത് ശരിയില്ലെന്ന് എന്നോട് പറഞ്ഞു. അയാൾ ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഞാനും,’ സന്തോഷ് വർക്കി പറഞ്ഞു.

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്