Amma election : മോഹൻലാൽ നൽകിയ ചികിത്സാ സഹായം ബാബുരാജ് സ്വന്തം ലോൺ അടയ്ക്കാൻ ഉപയോഗിച്ചു- സരിതാ നായർ

Saritha Alleges Baburaj Diverted Mohanlal's Medical Aid: ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സാധാരണക്കാരി എന്ന നിലയിൽ ഒരു ചതിയനായ ബാബുരാജ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

Amma election : മോഹൻലാൽ നൽകിയ ചികിത്സാ സഹായം ബാബുരാജ് സ്വന്തം ലോൺ അടയ്ക്കാൻ ഉപയോഗിച്ചു- സരിതാ നായർ

Saritha Nair , Baburaj

Published: 

29 Jul 2025 18:17 PM

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ രൂക്ഷ വിമർശനവുമായി സരിത എസ് നായർ രംഗത്ത്. ബാബുരാജ് ഒരു ചതിയൻ ആണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിന് യോഗ്യനല്ലെന്നും സരിത നായർ ആരോപിച്ചു. സരിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ചികിത്സാ സഹായത്തിനായി നടൻ മോഹൻലാൽ നൽകിയ പണം ബാബുരാജ് വക മാറ്റി സ്വന്തം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലോൺ കുടിശ്ശിക തീർത്ത് ജപ്തി ഒഴിവാക്കിയ എന്നാണ് സരിതയുടെ പ്രധാന ആരോപണം.

കൂടാതെ ബാബുരാജ് കേരളത്തിന് ദുബായിലും ആയി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ദുബായിലെ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് കാരണമാണ് അയാൾ അവിടേക്ക് തിരികെ പോകാത്തത് എന്നും സരിത പറയുന്നു. ഇതിന് തെളിവായി ബാബുരാജിന്റെ പാസ്പോർട്ടിന്റെയും പ്രസിഡന്റ് കാർഡിന്റെയും കോപ്പികളും സരിത പങ്കുവെച്ചിട്ടുണ്ട്.
ബാബുരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ തനിക്ക് അതിശയവും ഞെട്ടലും ഉണ്ടായെന്ന് സരിത കുറിച്ചു.

ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സാധാരണക്കാരി എന്ന നിലയിൽ ഒരു ചതിയനായ ബാബുരാജ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി. സ്ത്രീകൾ ഉൾപ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്ത് ഇങ്ങനെ ഒരാൾ വരുന്നത് ശരിയാണോ എന്നും സാധാരണക്കാരിയായ ഒരു സ്ത്രീക്ക് ലഭിക്കേണ്ട ചികിത്സാസഹായം പോലും വഞ്ചനയിലൂടെ സ്വന്തമാക്കി സ്വന്തം കാര്യം നേടുന്ന ഒരാൾ അമ്മയെപ്പോലുള്ള സംഘടനയെ നയിക്കാൻ യോഗ്യനാണോ എന്നും സരിത ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ബാബുരാജിനെതിരെയും സരിതക്കെതിരെയും നിരവധിപേർ കമന്റ് ബോക്സിൽ പ്രതികരിച്ചിട്ടുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ