AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് നോക്കാം

Why Rapid Weight Loss is Dangerous: The Ultimate Guide to Healthy Dieting: ശരീരഭാരം കുറയ്ക്കാൻ ലോകത്ത് ഒരു 'മാജിക് ഡയറ്റും' നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്

വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് നോക്കാം
പ്രതീകാത്മക ചിത്രം Image Credit source: Ekaterina Goncharova/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 30 Oct 2026 | 04:22 PM

ശരീരഭാരം കുറയ്ക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരാഴ്ച കൊണ്ട് അഞ്ച് കിലോ കുറയ്ക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ കണ്ട് അതിന് പിന്നാലെ പോകുന്നവർ നിരവധിയാണ്. എന്നാൽ പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശാസ്ത്രീയമായി ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഇതിൽ ഏറ്റവും പ്രധാനം നമ്മൾ കാലറി ഡെഫിസിറ്റിലായിരിക്കണം എന്നതതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്ന കലോറിയേക്കാൾ വർക്കൗട്ടുകൾ വഴി ഏരിയിച്ചുകളയാൻ സാധിക്കണം. ദിവസവും ശരാശരി 500 കലോറി വെച്ച് കുറച്ചാൽ ഒരാഴ്ച കൊണ്ട് സുരക്ഷിതമായി അരക്കിലോ മുതൽ ഒരു കിലോ വരെ ഭാരം കുറയ്ക്കാൻ സാധിക്കും.

എല്ലാവർക്കും ഒരേ വേഗതയിലാകില്ല ഭാരം കുറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വേഗത്തിൽ വണ്ണം കുറയും. പുരുഷന്മാരിൽ പേശികളുടെ അളവ് കൂടുതലായതിനാൽ വിശ്രമവേളകളിൽ പോലും കൂടുതൽ കലോറി എരിയാൻ ഇത് സഹായിക്കും. പ്രായം, പാരമ്പര്യം, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, കഴിക്കുന്ന മരുന്നുകൾ എന്നിവയും ഭാരം കുറയുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഡയറ്റ് തുടങ്ങി ആദ്യത്തെ കുറച്ച് ആഴ്ചകളിൽ വേഗത്തിൽ ഭാരം കുറയുമെങ്കിലും, പിന്നീട് അതൊരു പ്രത്യേക പോയിൻ്റിൽൽ നിൽക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് സ്വാഭാവികമായ മാറ്റം മാത്രമാണ് എന്ന് തിരിച്ചറിയണം.

Also Read: രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!

ശരീരഭാരം കുറയ്ക്കാൻ ലോകത്ത് ഒരു ‘മാജിക് ഡയറ്റും’ നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്. ഒപ്പം മദ്യം, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും വേണം. കൃത്യമായ ഭക്ഷണക്രമത്തോടൊപ്പം ചിട്ടയായ വ്യായാമവും നല്ല ഉറക്കവും അനിവാര്യമാണ്.

പെട്ടെന്ന് വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുന്നതും അമിതമായി ഡയറ്റ് ചെയ്യുന്നതും വിപരീത ഫലമുണ്ടാക്കും. ഇത് ശരീരത്തിൽ പോഷകങ്ങളുടെ കുറയുന്നതിന് കാരണമാകും, എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന അവവസ്ഥയുമുണ്ടാകും, മാത്രമല്ല ഉത്കണ്ഠ ഉൾപ്പടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യൻ്റെയോ നിർദ്ദേശപ്രകാരം മാത്രം സുരക്ഷിതമായ ഒരു വെയിറ്റ് ലോസ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

English Summary

Healthy weight loss requires a consistent calorie deficit and a balanced diet. Rapid weight loss through crash dieting is unsafe and can lead to severe health risks like nutritional deficiencies.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us