AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hibiscus Face Pack : ചെമ്പരത്തിപ്പൂവ് മതി! സൺ ടാൻ മാറും, നിറം വെക്കും; ഈ ഫേസ് പാക്ക് ട്രൈ ചെയ്യൂ

മ്മുടെ പൂന്തോട്ടത്തിലെ ചെമ്പരത്തിപ്പൂക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുഖത്തെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും. സൂര്യപ്രകാശം മൂലമുള്ള മുഖത്തെ കേടുപാടുകൾ അകറ്റാൻ ഈ ചെമ്പരത്തി ഫേസ് പാക്ക് വളരെ ഫലപ്രദമാണ്.ചർമ്മത്തെ മൃദുവാക്കുന്ന ചെമ്പരത്തിയും തണുപ്പ് നൽകുന്ന ചന്ദനവും ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാതളനാരങ്ങയും അഴുക്ക് നീക്കുന്ന റോസ് വാട്ടറും ഒത്തുചേരുമ്പോൾ ചർമം തിളക്കം ഉള്ളതും ആരോഗ്യകരവുമായി........

Hibiscus Face Pack : ചെമ്പരത്തിപ്പൂവ് മതി! സൺ ടാൻ മാറും, നിറം വെക്കും; ഈ ഫേസ് പാക്ക് ട്രൈ ചെയ്യൂ
Hibiscus FacepackImage Credit source: Getty Images
Ashli C
Ashli C | Published: 30 Oct 2026 | 04:26 PM

വെയില് കൊണ്ടുണ്ടാകുന്ന കരുവാളിപ്പും ചർമ്മത്തിലെ കറുത്ത പാടുകളും മാറ്റാൻ ഇനി പാർലറുകളിൽ കയറി ഇറങ്ങേണ്ടതില്ല. നമ്മുടെ പൂന്തോട്ടത്തിലെ ചെമ്പരത്തിപ്പൂക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുഖത്തെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും. സൂര്യപ്രകാശം മൂലമുള്ള മുഖത്തെ കേടുപാടുകൾ അകറ്റാൻ ഈ ചെമ്പരത്തി ഫേസ് പാക്ക് വളരെ ഫലപ്രദമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.

ചേരുവകൾ എന്തെല്ലാം?

ഇതിന് പ്രധാനമായും ആവശ്യം ഒരു ടേബിൾ സ്പൂൺ ചെമ്പരത്തിപ്പൊടി അല്ലെങ്കിൽ പൊടിച്ചെടുത്ത ചെമ്പരത്തി പൂവിന്റെ ഇതളുകൾ, ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി, അര ടേബിൾ സ്പൂൺ, മാതളനാരങ്ങ പൊടി, രണ്ട് ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവയാണ്.

ALSO READ:പാഷൻ ഫ്രൂട്ട് കോഫി കുടിച്ചിട്ടുണ്ടോ? ഇതാ ഒരു കിടിലൻ റെസിപ്പി, ട്രൈ ചെയ്തോളൂ

പേസ്റ്റ് രൂപത്തിലാക്കണം

ഇനി ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിൽ എടുത്തു വച്ചിരിക്കുന്ന മൂന്നു പൊടികളും അതായത് ചെമ്പരത്തിപ്പൂപൊടി, ചന്ദനപ്പൊടി, മാതള നാരങ്ങ പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് റോസ് വാട്ടർ കൂടി ഒഴിച്ച് കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക.തയ്യാറാക്കി വെച്ച ഈ മിശ്രിതം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ ഉണങ്ങാനായി അനുവദിക്കുക ഈ ഒരു സമയം കഴിഞ്ഞാൽ ചെറിയ ചൂടുള്ള വെള്ളത്തിൽ മുഖം മൃദുവായി മസാജ് ചെയ്ത് കഴുകി വൃത്തിയാക്കാവുന്നതാണ്.

ശേഷം ആ മുഖം തുടച്ച് നിങ്ങളുടെ ചർമ്മത്തിനിണങ്ങുന്ന ഒരു മോയിസ്തറൈസറും ഒപ്പം സൺ സ്ക്രീനും പുരട്ടാൻ ശ്രദ്ധിക്കുക. ചർമ്മത്തെ മൃദുവാക്കുന്ന ചെമ്പരത്തിയും തണുപ്പ് നൽകുന്ന ചന്ദനവും ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാതളനാരങ്ങയും അഴുക്ക് നീക്കുന്ന റോസ് വാട്ടറും ഒത്തുചേരുമ്പോൾ ചർമം തിളക്കം ഉള്ളതും ആരോഗ്യകരവുമായി മാറുന്നു.

ENGLISH SUMMARY

You no longer need to visit beauty parlors to get rid of sun-induced tanning or dark spots on your skin. You can easily restore the radiance of your face using hibiscus flowers from your own garden. This hibiscus face pack is highly effective in repairing skin damage caused by sunlight; let’s see how to prepare it.

Follow Us