Scene Movie OTT: ഒടുവിൽ ഉറപ്പിച്ചു, സൂര്യയുടെ സൂപ്പർ ഹിറ്റിൻ്റെ ഒടിടി തീയ്യതി പുറത്ത്

ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് ദീപാവലി റിലീസായി നവംബർ-6നാണ്. സൂര്യ പ്രധാന കഥാപാത്രമായി എത്തിയ സീനിൽ നസ്ലിൻ, നസ്റിയ നസീം എന്നിവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്. ചിത്രം തീയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. കോമഡി, ആഡ്വഞ്ചർ ജോണറിലാണ് ചിത്രം എത്തുന്നത്. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചത് ശക്തി ഫിലിം ഫാക്ടറിയാണ്. ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് ജിത്തു മാധവനൊപ്പം ദ്രാവിഡ് സെൽവവും ചേർന്നാണ്.

Scene Movie OTT: ഒടുവിൽ ഉറപ്പിച്ചു, സൂര്യയുടെ സൂപ്പർ ഹിറ്റിൻ്റെ ഒടിടി തീയ്യതി പുറത്ത്

Scene Movie Ott Release Date

Published: 

24 Nov 2026 | 11:35 AM

ഒടുവിൽ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സീനിൻ്റെ ഒടിടി തീയ്യതി പുറത്ത്. ചിത്രം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സിലാണ് എത്തുന്നതെന്ന വാർത്തകൾ എത്തിയിരുന്നുവെങ്കിലും എപ്പോഴാണ് ഇതെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. നിലവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഡിസംബർ-4ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.  മലയാളം, തമിഴ്, തെലുഗ് അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ചിത്രത്തിനെ പറ്റി അറിയേണ്ടതെല്ലാം

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് നവംബർ-6നാണ്. ഒരു കേസ് അന്വേഷിക്കാൻ എത്തുന്ന ഇമ്പരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യ പ്രധാന കഥാപാത്രമായി എത്തിയ സീനിൽ നസ്ലിൻ, നസ്റിയ നസീം എന്നിവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്. ചിത്രം തീയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. കോമഡി, ആഡ്വഞ്ചർ ജോണറിലാണ് ചിത്രം എത്തുന്നത്.

ALSO READ : Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

സുഷിൻ ശ്യാം സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചത് ശക്തി ഫിലിം ഫാക്ടറിയാണ്. ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് ജിത്തു മാധവനൊപ്പം ദ്രാവിഡ് സെൽവവും ചേർന്നാണ്. മലയാളത്തിൽ നിന്നും ലാൽ, ടൊവീനോ, എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. വിനീത് അഗസ്റ്റിനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.  അജ്മൽ സാബുവാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങൾ

ജ്യോതിക, ആനന്ദ് രാജ്,  രാജലക്ഷ്മി ശ്രീധർ,  ഗജ രാജ് എന്നിവരാണ്.  ചിത്രം നിർമ്മിച്ചിരിക്കുന്നതും ജ്യോതിക, സുര്യ എന്നിവരുടെ 2 ഡി എൻ്റർടെയിൻമെൻ്റും ജഗാരം സിനിമാസും ചേർന്നാണ്.

ചിത്രത്തിൻ്റെ ബജറ്റ്

നിലവിൽ പുറത്തു വന്ന വിവരങ്ങൾ പ്രകാരം 30 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ബോക്സോഫീസിൽ നിന്നും 260 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. തമിഴ്, മലയാളം മാർക്കറ്റുകളിൽ വലിയ പ്രേക്ഷക പ്രതീയാണ് ചിത്രത്തിന് ലഭിച്ചത്.

ഒറ്റനോട്ടത്തിൽ അറിയാൻ

ചിത്രം എത്തുന്ന ഒടിടി പ്ലാറ്റ്ഫോം- നെറ്റ്ഫ്ലിക്സ്

റിലീസ് ചെയ്യുന്ന തീയ്യതി- ഡിസംബർ 4

റിലീസ് ചെയ്യുന്ന സമയം: ഡിസംബർ 4 പുലർച്ചെ 12 മുതൽ എപ്പോൾ വേണമെങ്കിലും

Loading...
Unable to load recommendations.
Follow Us
Related Stories
Scene OTT : റിലീസായി ഒരു മാസം ആകുന്നെയുള്ളൂ! സൂര്യയുടെ സീൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ?
Hansika Krishna: “സീനിലെ നസ്രിയയെ പോലെ ഫൈറ്റ് ചെയ്യണം” സ്വപ്ന കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Actor Sreejith Ravi: പോക്സോ കേസിൽ നടൻ ശ്രീജിത്ത് ഒരു വർഷം തടവും പിഴയും
Hansika Krishna: ‘അഞ്ച് മിനിറ്റ് പ്രാക്ടീസ്, ആദ്യമായി കേട്ട പാട്ടിന് സ്വന്തം സ്റ്റെപ്പുകൾ’; ‘ബാച്ചിലർ പാർട്ടി 2’-വിലെ ഡാൻസ് അനുഭവം പങ്കുവെച്ച് ഹൻസിക കൃഷ്ണ
Aishwarya Lekshmi: ‘മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല നോട്ടങ്ങളും സഹിക്കാനായില്ല’; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
Trisha Krishnan: ഇളയ പുരട്ചി തലൈവി! തൃഷയുടെ രാഷ്ട്രീയ പ്രവേശനമോ? നടിയുടെ പേരിൽ തമിഴ്നാട്ടിൽ സംഘടന ആരംഭിച്ചു
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?