Drishyam Movie Twist : ഷാജോണ്‍ സെറ്റില്‍ വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വച്ച്, മക്കളോട് പോലും പറഞ്ഞില്ല സഹദേവന്‍ ഉണ്ടെന്ന് : ദൃശ്യം 3 ലെ ഡോക്ടര്‍
Actress Ranjini George About Drishyam Movie Twist : ജീത്തു ജോസഫിന്റെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ ദൃശ്യം 3 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എങ്ങനെയാണ് സിനിമയുടെ ട്വിസ്റ്റുകളൊന്നും പുറത്ത് പോകാതെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദൃശ്യം 3 ല്‍ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോര്‍ജ്.

Drishyam 3 Movie Shajohn And Ranjini George
ജീത്തു ജോസഫിന്റെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ ദൃശ്യം 3 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എങ്ങനെയാണ് സിനിമയുടെ ട്വിസ്റ്റുകളൊന്നും പുറത്ത് പോകാതെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദൃശ്യം 3 ല്‍ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോര്‍ജ്.
അഭിനയിക്കാന്‍ എത്തിയപ്പോള്‍ സ്‌ക്രിപ്റ്റ് തന്റെ കൈയില്‍ പിടിക്കാന്‍ തന്നിരുന്നില്ലെന്നും അസോസിയേറ്റുമാരായ കുട്ടികളാണ് സീന്‍ പറഞ്ഞ് തന്നിരുന്നതെന്നും അവര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരു കാരണവശാലും സ്‌ക്രിപ്റ്റ് കൈയില്‍ വയ്ക്കാന്‍ അനുവദിച്ചിരുന്നില്ല, തന്റെ ഭാഗം മാത്രം എടുത്ത് വായിക്കാന്‍ തരും ഒപ്പം അസോസിയേറ്റുമാരും ഉണ്ടാകും. ട്വിസ്റ്റുകള്‍ പുറത്ത് പോകാതിരിക്കാന്‍ അവര്‍ സ്വീകരിച്ച രീതിയാണ് ഇത്.
സിനിമയിലെ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു ഷാജോണ്‍. അദ്ദേഹവുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. ഷാജോണ്‍ തന്നെ സെറ്റിലേക്ക് വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വലിയ കൂളിംഗ് ഗ്ലാസ്സും ധരിച്ചാണ്. ആ രൂപത്തില്‍ അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷാജോണ്‍ സിനിമയിലുണ്ടെന്ന് അറിയാമായിരുന്നത്. താന്‍ തന്റെ കുട്ടികളോട് പോലും സഹദേവനായി ഷാജോണ്‍ വീണ്ടും വരുന്നുണ്ടെന്ന് പറിഞ്ഞിട്ടില്ലെന്നും രഞ്ജിനി ജോര്‍ജ് വ്യക്തമാക്കി.
Also Read : ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി
ശരിക്കും സിനിമ പുറത്തിറങ്ങിയപ്പോള്‍ മത്രമാണ് തന്റെ റോള്‍ എങ്ങനെയാണ് പ്ലേസ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയത്. എന്നാല്‍ ജീത്തു ജോസഫ് ഒരിക്കലും ഒരു കാര്യവും പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും പക്ഷേ സാറിന്റെ സിനിമയിലുള്ള ഒരാളും അങ്ങനെ ചെയ്യാറില്ലെന്നും അവര്‍ പറഞ്ഞു. ദൃശ്യം രണ്ടില്‍ ഓഡിഷനിലൂടെയാണ് എത്തിയത്. ഷൂട്ടിംഗ് തുടങ്ങി, സീനെടുക്കുന്ന സമയത്ത് ജീത്തു സാര്‍ ഒരു ടിപ്പ് പറഞ്ഞ് തന്നു. ഏതെങ്കിലും ഒരു പോയിന്റില്‍ ടെന്‍ഷന്‍ വന്നാല്‍ മുന്നിലിരിക്കുന്നത് മോഹന്‍ലാലും മീനയും ആണെന്ന് മറന്നേക്കുക, പകരം ജോര്‍ജ് കുട്ടിയും റാണിയുമാണെന്ന് കരുതിയാല്‍ മതി എന്നായിരുന്നു ഉപദേശം. എങ്കിലും നമ്മളെ പരമാവധി കംഫര്‍ട്ടാക്കാന്‍ ലാല്‍ സാര്‍ ശ്രമിച്ചിരുന്നെന്നും രഞ്ജിനി പറഞ്ഞു.
English Summary
Jeethu Joseph’s all-time best thriller Drishyam 3 is continuing its successful run in theatres. All three parts of the film starring Mohanlal in the lead shocked the audience with their twists. Ranjini George, who played the role of a doctor in Drishyam 3, has revealed how the crew kept the twists of the film hidden.