Shankar: മോ​ഹൻലാലിൻ്റെ ഉയർച്ച അന്നേ അറിയാം, പക്ഷേ എനിക്ക് പിഴച്ചത് അവിടെയാണ്; ശങ്കർ

Shankar About His Career Failure: അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും സഹപ്രവർത്തകരായ മോഹൻലാലിനെയും മമ്മൂട്ടിയെക്കുറിച്ചും നടൻ മനസ് തുറന്നു. അതിനിടെ തൻ്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

Shankar: മോ​ഹൻലാലിൻ്റെ ഉയർച്ച അന്നേ അറിയാം, പക്ഷേ എനിക്ക് പിഴച്ചത് അവിടെയാണ്; ശങ്കർ

Shankar , Mohanlal, Mamootty

Published: 

06 Mar 2026 | 09:32 AM

മലയാള സിനിമയിൽ ഒരു കാലത്ത് റൊമാന്റിക് ഹീറോ എന്ന് പറഞ്ഞാൽ അത് ശങ്കറായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായിരുന്ന ശങ്കറിന് അപ്രതീക്ഷിതമായാണ് ചില തിരിച്ചടികൾ ലഭിച്ചത്. പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നടൻ പിന്നീട് ചില ചെറിയ വേഷങ്ങളിൽ സിനികളിൽ പ്രത്യക്ഷപ്പെടുക മാത്രമാണുണ്ടായത്. ശങ്കറിന് എന്താണ് സംഭവച്ചിതെന്ന് ഇന്നും പല സിനിമാ പ്രേമികളുടെയും ഉള്ളിലെ ചോദ്യമാണ്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും സഹപ്രവർത്തകരായ മോഹൻലാലിനെയും മമ്മൂട്ടിയെക്കുറിച്ചും നടൻ മനസ് തുറന്നു. അതിനിടെ തൻ്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

“മോ​​​ഹൻലാലിന്റെ വളർച്ചയിൽ എനിക്ക് എന്നും സന്തോഷം മാത്രമേയുള്ളൂ. ഞാൻ തുട‌ക്കം മുതൽ കാണുന്നതാണ് ലാലിനെ. അദ്ദേഹത്തിൻ്റെ വെർസറ്റാലിറ്റി ഞാൻ മനസിലാക്കിയതാണ്. ഒരു ഹ്യൂമർ കഥാപാത്രം ചെയ്യാൻ സാധിക്കുന്ന ആക്ടർക്ക് ഏത് വേഷവും അനായാസം ചെയ്യാം. മോഹൻലാൽ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു.

ALSO READ: ‘റോസ്‌ലിൻ എന്നെ ഓർമിപ്പിച്ചത് മറ്റൊരു മലയാള സിനിമയെ’; വിനീത്

റൊമാൻസ് ആണ് ആളുകൾ എനിക്ക് നൽകിയത്. ഞാൻ കുറേ മാറാൻ ശ്രമിച്ചു. സിനിമയിൽ എനിക്ക് നല്ല സമയമുണ്ടായിരുന്നു. പിന്നീട് മോശം സമയമായി. അതിനെ തിരഞ്ഞറിഞ്ഞേ പറ്റൂ. ഒരു കാലഘട്ടത്തിൽ ഹിറ്റുകളുണ്ടാക്കിയ സംവിധായകർക്ക് ഇന്ന് ഹിറ്റുണ്ടാക്കാൻ പറ്റുന്നില്ലല്ലോ. മമ്മൂക്കയുമായി ആദ്യം പരിചയമൊന്നുമില്ലായിരുന്നു. പടയോട്ടത്തിൽ അഭിനയിക്കുമ്പോൾ ആദ്യം സംസാരിച്ചിരുന്നില്ല. പിന്നെ പതുക്കെ മമ്മൂക്ക വളരെ അടുത്തു.

പണ്ട് കാലത്ത് സംവിധായകരെ ആശ്രയിച്ചാണ് ആക്ടേർസ് പോകുന്നത്. ചിത്രത്തിൻ്റെ കഥയൊന്നും ചോദിക്കാറില്ല. ഇപ്പോൾ അതല്ല സ്ഥിതി. സിനിമയിലെ എൻ്റെ തു‌ടക്കം ഞാനെപ്പോഴും ഓർക്കാറുണ്ട്. അന്നത്തെ എൻ്റെ വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. ഒരാളുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. എവിടെയെങ്കിലും തിരിച്ച് വരവുണ്ടാകും എന്ന് കരുതുന്നു. സങ്കടമില്ല. കാരണം ഞാനതിൽ നിന്നെല്ലാം മാറി നിന്നതാണ്” ശങ്കർ പറഞ്ഞു.

 

Follow Us
Related Stories
Vijay Trisha Controversy: വിജയും തൃഷയും ചെയ്തത് ശരിയോ? ഭാര്യയെ അവഗണിക്കരുതെന്ന് സനം ഷെട്ടി
Reneesha Rahman: ന്റെ പൊന്നാങ്ങളമാരെ ഇങ്ങളൊന്നടങ്ങി… റെനിഷ പൊങ്കാലയിട്ടാൽ ഇങ്ങക്കെന്താ? മതേതരത്വം എന്തെന്ന് വ്യക്തമാക്കി ഉസ്താദ് അൻസാരി
Nimish Ravi: നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ?
The Kerala story 2: ഇത് അപകീർത്തികരം! കേരള സ്റ്റോറി 2 ഹർജിയിലെ പരാമർശങ്ങളിൽ ഹൈക്കോടതിയുടെ വിമർശനം
Vijay- Trisha: വിവാദങ്ങൾ പുകയുമ്പോഴും വിജയ്‌യും തൃഷയും ഒന്നിച്ച് വിവാഹ വേദിയിൽ; തമിഴകത്തെ അമ്പരപ്പിച്ച് ചിത്രങ്ങൾ വൈറൽ
Deepa Nayar: ‘കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് തോന്നുന്നില്ല; പലരും ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നത്‌’
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
കായിക ലോകത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ പെൺ കരുത്തുകൾ
കപ്പ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ? ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിക്കൂ
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി