AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah: ‘ലോക അത്ര ഗംഭീര സിനിമയല്ല; മൊത്തത്തിൽ തരക്കേടില്ലാത്ത സിനിമയായാണ് തോന്നിയതെന്ന് ശാന്തി കൃഷ്ണ

Shanthi Krishna About Lokah: ലോക അത്ര ഗംഭീര സിനിമയായി തനിക്ക് തോന്നിയില്ലെന്ന് ശാന്തി കൃഷ്ണയുടെ വിലയിരുത്തൽ. തരക്കേടില്ലാത്ത സിനിമയായി തോന്നിയെന്നും അവർ പറഞ്ഞു.

Lokah: ‘ലോക അത്ര ഗംഭീര സിനിമയല്ല; മൊത്തത്തിൽ തരക്കേടില്ലാത്ത സിനിമയായാണ് തോന്നിയതെന്ന് ശാന്തി കൃഷ്ണ
ശാന്തി കൃഷ്ണImage Credit source: Shanthi Krishna Instagram
Abdul Basith
Abdul Basith | Published: 22 Sep 2025 | 03:05 PM

ലോക അത്ര ഗംഭീര സിനിമയാണെന്ന് പറയാൻ കഴിയില്ലെന്ന് നടി ശാന്തി കൃഷ്ണ. ആൾക്കാർ പറയുന്നത്ര നല്ല സിനിമയായി തനിക്ക് തോന്നിയില്ല. മാർവൽ സിനിമകളുമായൊന്നും ലോകയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു. റെഡ് എഫ്എമിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.

“മിക്സഡ് ഒപ്പീനിയനാണ്. ഇവർ എല്ലാവരും പറയുന്നത് പോലെ ‘വാവ്’ എന്ന് എനിക്ക് തോന്നിയില്ല. ഓക്കെ മൂവി ആയിരുന്നു. സെക്കൻഡ് ഹാഫ് കുറച്ച് സ്ലോ ആയപോലെ തോന്നി. മൊത്തത്തിൽ നോക്കിയാൽ ഓക്കെ. അങ്ങനെയേ ഉള്ളൂ. അല്ലാതെ, ഐ ലവ്ഡ് ഇറ്റ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല. എനിക്ക് തോന്നുന്നു യൂത്തിന് വേറെ അഭിപ്രായമാണ്. മാർവലുമായൊന്നും കമ്പയർ ചെയ്യാൻ പറ്റില്ല. മാർവൽ എന്ന് പറഞ്ഞാൽ നമുക്ക് ചിന്തിക്കാൻ പറ്റില്ല. അങ്ങനത്തെ പടങ്ങൾ കുറേ കണ്ടതുകൊണ്ട്, എനിക്ക് കൂടുതൽ പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കാം.”- ശാന്തി കൃഷ്ണ പറഞ്ഞു.

Also Read: Lokah OTT: ആർക്കാണ് ഇത്ര ധൃതി?! ലോക ഒടിടി റിലീസ് വൈകും

അതേസമയം, കല്യാണി ആ റോളിന് പറ്റിയ ആളായിരുന്നു. അവൾക്ക് ഒരുപാടൊന്നും ചെയ്യാനില്ലായിരുന്നു. അവളുടെ മുഖത്ത് ആ കഥാപാത്രത്തിന് വേണ്ട വികാരങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഫ്ലാഷ്ബാക്കിൽ കൊച്ചായിട്ട് അഭിനയിച്ച കുട്ടിയെയാണ്. ആ കുട്ടി ഗംഭീരമായിരുന്നു. മിത്തും റിയാലിറ്റിയും മിക്സ് ചെയ്ത മലയാള സിനിമയിൽ കണ്ടിട്ടില്ല. അത് നല്ലൊരു സങ്കല്പമാണ്.”- അവർ തുടർന്നു.

റിലീസായി 25 ദിവസം കൊണ്ട് ലോക മലയാളത്തിലെ സകല ബോക്സോഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞു. കേരള ബോക്സോഫീസ് റെക്കോർഡ് മാത്രമാണ് ഇനി ലോകയ്ക്ക് മുന്നിലുള്ളത്. ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമ (271 കോടി) എന്ന നേട്ടത്തിലേക്ക് കഴിഞ്ഞ ദിവസമാണ് ലോക എത്തിയത്. ഈ നേട്ടത്തിൽ മോഹൻലാൽ ചിത്രം എമ്പുരാനെ ലോക മറികടന്നു.