AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah OTT: ആര്‍ക്കാണ് ഇത്ര ധൃതി?! ലോക ഒടിടി റിലീസ് വൈകും

Lokah OTT Release & Platform Update: ലോകയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നും 26 മുതൽ ഒടിടിയിൽ എത്താൻ സാധ്യതയുണ്ടെന്നുമായിരുന്നു വാർത്തകൾ.

Lokah OTT: ആര്‍ക്കാണ് ഇത്ര ധൃതി?! ലോക ഒടിടി റിലീസ് വൈകും
Lokah Movie Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 21 Sep 2025 | 03:34 PM

കല്ല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ഉടനെ ഒടിടിയിൽ വരില്ല. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ അറിയിച്ചു. വ്യാജ വാർത്തകൾ അവഗണിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി അറിയിച്ചു. ‘എന്തിനാണ് തിടുക്കം’ എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷിലുള്ള ഹാഷ്ടാഗും ഉൾപ്പെടുത്തിയാണ് ദുൽഖറിന്റെ പോസ്റ്റ്.

ലോകയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നും 26 മുതൽ ഒടിടിയിൽ എത്താൻ സാധ്യതയുണ്ടെന്നുമായിരുന്നു വാർത്തകൾ. ഈ പ്രചാരണം തള്ളിയാണ് ദുല്‍ഖര്‍  രംഗത്തെത്തിയിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക മാറിയത്. റിലീസായി 23 ദിവസം കൊണ്ട് ആഗോളതലത്തിൽ 270 കോടി രൂപ നേടിയ ലോക എമ്പുരാനെ മറികടന്ന് ഒന്നാമതെത്തി.

ദുൽഖർ സൽമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ALSO READ: എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഡൊമിനിക് അരുണ്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവർ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തി. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടി. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന പേരോടെ എത്തിയ ലോകയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ട്രെയിലർ