Sharaf U Dheen: “വാർത്തകൾ അറിഞ്ഞ് വളരാത്ത തലമുറകൾക്ക് പ്രതിഛായയിലൂടെ രാഷ്ട്രീയം മനസ്സിലാക്കാം” : ഷറഫുദ്ദീൻ
Sharaf U Dheen About Prathichaya Movie: നിവിൻ പോളി നായകനായി എത്തിയ പ്രതിച്ഛായ എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ പ്രതിനായക വേഷത്തിലാണ് എത്തുന്നത്. ഇന്നേവരെ മലയാളികൾ കാണാത്ത അഭിനയ മികവുയാണ് ഷറഫുദ്ദീൻ പ്രതിച്ഛായയിൽ എത്തുന്നത്. പ്രതിഛായ എന്ന ചിത്രത്തിലെ രാഷ്ട്രീയത്തെ കുറിച്ചും അത് എങ്ങനെയാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നതും എന്നും ഷറഫുദ്ദീൻ വെളിപ്പെടുത്തുന്നത്.
നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടനാണ് ഷറഫുദ്ദീൻ. സ്ഥിരം നായകന്മാരിൽ നിന്ന് വ്യത്യസ്തമായി ആരാധകരെ ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള താരമാണ് ഷറഫുദ്ദീൻ. നിവിൻ പോളി നായകനായ നേരം സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച ഷറഫുദ്ദീൻ പിന്നീട് പ്രേമം, ഓം ശാന്തി ഓശാന, ഹലോ മമ്മി, പടക്കളം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറുകയായിരുന്നു.
പ്രേമത്തിലെ സിനിമയിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. ഇപ്പോഴിതാ തൻ്റെ പുതുതായി പുറത്തിറങ്ങിയ ചിത്രത്തിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. നിവിൻ പോളി നായകനായി എത്തിയ പ്രതിച്ഛായ എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ പ്രതിനായക വേഷത്തിലാണ് എത്തുന്നത്. ഇന്നേവരെ മലയാളികൾ കാണാത്ത അഭിനയ മികവുയാണ് ഷറഫുദ്ദീൻ പ്രതിച്ഛായയിൽ എത്തുന്നത്.
ALSO READ; പ്രതിഛായ ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിഛായ എന്ന ചിത്രത്തിലെ രാഷ്ട്രീയത്തെ കുറിച്ചും അത് എങ്ങനെയാണ് പുതിയ തലമുറയെ സ്വാധീനിക്കുന്നതും എന്നും ഷറഫുദ്ദീൻ വെളിപ്പെടുത്തുന്നത്. ഷറഫുദ്ദീൻ്റെ വാക്കുകൾ ഇങ്ങനെ ” എല്ലാ ദിവസവും ന്യൂസ് കാണുന്നവരോ പത്രം വായിക്കുന്നവരോ അല്ല ഇന്നത്തെ തലമുറ. അപ്പോൾ ഇത്തരത്തിലുള്ള സിനിമകളിലൂടെ രാഷ്ട്രീയത്തിൻ്റെ ഇപ്പോഴത്തെ സാഹചര്യങ്ങളൊക്കെ ചിലപ്പോൾ പുതിയ തലമുറയ്ക്ക് മനസ്സിലാക്കാൻ പറ്റിയേക്കും ” എന്നാണ് താരം പറയുന്നത്.
തിയേറ്ററുകളിൽ കയ്യടി വാങ്ങികൊണ്ട് വൻ പ്രതികരണമാണ് പ്രതിഛായക്ക് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇല്യൂമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളിക്കൊപ്പം ചിത്രത്തിൽ ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, സായി കുമാർ, വിഷ്ണു അഗസ്ത്യൻ, നീതു കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷറഫുദ്ദീൻ്റേതായി ഇനി വരാനിരിക്കുന്നത് മധുവിധു എന്ന ചിത്രമാണ്. മധുവിധുവിൻ്റെ ടീസർ പുറത്തുവന്നിരുന്നു.