AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026 MI Vs KKR: ഐപിഎൽ സെമിക്ക് ശേഷം വാങ്കഡെയിലെ മത്സരം; ആർക്കാണ് സാധ്യത?

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ട് വെക്കുന്നത് തങ്ങളുടെ ഏറ്റവും മികച്ചൊരു സ്ക്വാഡിനെ തന്നെയാണ്. ഓപ്പണർ അജിങ്ക്യ രഹാനെയെുടെ നേതൃത്വത്തിൽ വരുൺ ചക്രവർത്തി, കാമറൂൺ ഗ്രീൻ, സുനിൽ നരൈൻ, ഫിൻ അല്ലൻ തുടങ്ങിയ വമ്പൻമാരാണ് ടീമിലുള്ളത്. ആദ്യമായി ആൻഡ്രെ റസ്സൽ ഇല്ലാത്ത മാച്ചെന്നതും ശ്രദ്ധേയമാണ്. ഞായറാഴ്ച വൈകുന്നരം 7.30-നാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടുന്നത്.

IPL 2026 MI Vs KKR: ഐപിഎൽ സെമിക്ക് ശേഷം വാങ്കഡെയിലെ മത്സരം; ആർക്കാണ് സാധ്യത?
Ipl 2026 Mi Vs Kkr Match UpdateImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 29 Mar 2026 | 10:43 AM

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലിനുശേഷം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. സീസണിലെ രണ്ടാമത്തെ മത്സരമാണിത്. മറ്റ് വർഷങ്ങളേക്കാളുപരി 2026-ൽ മുംബൈ ഇന്ത്യൻസിന് കരിയറിൽ വലിയൊരു ലക്ഷ്യമുണ്ട്. ടി20 ലീഗിലെ ആറാമത്തെ കിരീടം നേടുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും അതിലില്ല. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ, രോഹിത് ശർമ്മ , സൂര്യകുമാർ യാദവ് , ജസ്പ്രീത് ബുംറ , ട്രെൻ്റ് ബോൾട്ട് എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് മുംബൈ. അതുകൊണ്ട് തന്നെ വിജയത്തിൽ കവിഞ്ഞ് മറ്റൊന്നും മുംബൈ ചിന്തിക്കാൻ സാധ്യതയില്ല.

മറുവശത്ത് നോക്കിയാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ട് വെക്കുന്നത് തങ്ങളുടെ ഏറ്റവും മികച്ചൊരു സ്ക്വാഡിനെ തന്നെയാണ്. ഓപ്പണർ അജിങ്ക്യ രഹാനെയെുടെ നേതൃത്വത്തിൽ വരുൺ ചക്രവർത്തി, കാമറൂൺ ഗ്രീൻ, സുനിൽ നരൈൻ, ഫിൻ അല്ലൻ തുടങ്ങിയ വമ്പൻമാരാണ് ടീമിലുള്ളത്. ആദ്യമായി ആൻഡ്രെ റസ്സൽ ഇല്ലാത്ത മാച്ചെന്നതും ശ്രദ്ധേയമാണ്.

എപ്പോഴാണ് മത്സരം

ഞായറാഴ്ച വൈകുന്നരം 7.30-നാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടുന്നത്. ഇരുവരും പരസ്പരം ഏറ്റുമുട്ടിയ 35 മത്സരങ്ങളിലും 24-ലും ജയം മുംബൈക്കായിരുന്നു. 11 മത്സരങ്ങൾ കൊൽക്കത്തയും വിജയം നേടി. ബാറ്റിംഗ് സൗഹൃദ പിച്ചുകളിലൊന്നാണ് എല്ലാക്കാലത്തും വാങ്കഡെ. അതുകൊണ്ട് തന്നെ ആദ്യ ആദ്യ ഇന്നിംഗ്സിൽ 230-ലധികം റൺസ് അടിക്കുന്നതായിരിക്കും ഏത് ടീമിനും ഗുണം എന്നാണ് സൂചന.

ശ്രദ്ധിക്കേണ്ടവർ

മുംബൈ ഇന്ത്യൻസിൽ ശ്രദ്ധിക്കേണ്ടത് സൂര്യകുമാർ യാദവാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ, മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന റൺ സ്കോററായിരുന്നു സൂര്യകുമാർ. കൊൽക്കത്തയിൽ ശ്രദ്ധ വേണ്ടുന്നവരിൽ പ്രധാനി സുനിൽ നരെയ്ൻ ആണ്. 187 ഐപിഎൽ ഇന്നിംഗ്‌സുകളിൽ നിന്ന് 192 വിക്കറ്റുകളാണ് സുനിലിൻ്റെ കരിയർ. സുനിൽ നരേയ്ൻ്റെ സ്പീൻ ടെക്നിക്കുകളിൽ കുടുങ്ങിയാൽ മുംബൈ ഒരു പക്ഷെ പ്രതിസന്ധിയിലേക്ക് പോയേക്കാം. ബാറ്റിംഗ് ഓര്‍ഡറുകളിലെ സ്ഥിരത തുടർന്നാൽ സാധ്യത മുംബൈക്ക് തന്നെയായിരിക്കും. മറിച്ച് ബൗളിംഗിൽ മുംബൈയെ ഒതുക്കാനായാൽ കൊൽക്കത്തക്ക് തന്നെയായിരിക്കും.

 

Follow Us