AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko Father : ‘ഷൈനിന് സിനിമയോട് ഇഷ്ടമുണ്ടെന്ന് എന്നോട് ആദ്യം പറഞ്ഞത് ചാക്കോ ചേട്ടനായിരുന്നു’; സംവിധായകൻ കമൽ

Director Kamal On Shine Tom Chacko's Father : ഷൈൻ ടോം ചാക്കോയുടെ പിതാവിൻ്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ഒരു അഭിമുഖത്തിൽ സംവിധായകൻ കമൽ അറിയിച്ചിരുന്നത്.

Shine Tom Chacko Father : ‘ഷൈനിന് സിനിമയോട് ഇഷ്ടമുണ്ടെന്ന് എന്നോട് ആദ്യം പറഞ്ഞത് ചാക്കോ ചേട്ടനായിരുന്നു’; സംവിധായകൻ കമൽ
Shine Tom Chacko, Shine Tom Chacko Father Chacko ,Director KamalImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 06 Jun 2025 23:10 PM

കാറപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരണപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് സിനിമ ലോകം. ലഹരിക്കേസുകളിൽ ഷൈൻ ടോം പ്രതികൂട്ടിലായിരുന്നപ്പോൾ പിന്തുണയുമായി പിതാവ് കുടുംബവും മാത്രമായിരുന്നു നടനൊപ്പമുണ്ടായിരുന്നത്. സിനിമ സെറ്റി താരത്തിൻ്റെ പിതാവിനെ എല്ലാവരും ഡാഡിയെന്നായിരുന്നു വിളിച്ചിരുന്നതെന്നാണ് സഹപ്രവർത്തകർ ചാക്കോയെ കുറിച്ച് ഓർത്തെടുക്കുന്നത്. സിനിമയിലെ ഒട്ടുമിക്ക പ്രശ്നങ്ങളിൽ നിന്നും മകനെ സംരക്ഷിച്ച ചാക്കോ, മകൻ്റെ സിനിമ പ്രവേശനത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നത് സംവിധായകൻ കമലാണ്.

ഷൈൻ കുട്ടിയായിരുന്ന കാലം മുതൽ നടൻ്റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ട്. തൻ്റെ ഭാര്യ പൊന്നാനിലെ സ്കുളിൽ പഠിപ്പിക്കുന്ന കാലത്ത് ഷൈനും കുടുംബവും അയൽവാസികളായിരുന്നു.  പിന്നീട് അവിടെ നിന്നും സ്ഥലം മാറി. ശേഷം കുറെ വർഷങ്ങൾക്ക് ശേഷം തൃശൂരിൽ ഒരുപാടിക്കിടെയാണ് ഷൈനിനെയും പിതാവിനെയും വീണ്ടും കണ്ടുമുട്ടുന്നത്. ഷൈൻ്റെ പിതാവ് ചാക്കോ ചേട്ടനാണ് നടന് സിനിമയോട് ഇഷ്ടമുണ്ടെന്ന് അറിയിച്ച് തന്നെ സമീപിച്ചത്. എന്നാൽ ഡിഗ്രി കഴിഞ്ഞിട്ട് സിനിമ മതിയെന്നായിരുന്നു താൻ അന്ന് ചാക്കോയോട് പറഞ്ഞതെന്ന് സംവിധായകൻ കമൽ ഒരിക്കൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലഹരിക്കേസുകളിൽ എല്ലാം വിമർശനങ്ങൾ എല്ലാം ഉയരുമ്പോഴും മകനൊപ്പം നിന്ന് നടൻ്റെ ഭാഗം കൃത്യമായി വിശദീകരിച്ചിരുന്നത് പിതാവ് ചാക്കോയായിരുന്നു.

ALSO READ : Shine Tom Chacko: ‘ആ വിഷ്വല്‍ മനസില്‍ നിന്നൊരിക്കലും മായില്ല’; പിതാവിനെ കുറിച്ച് അന്ന് ഷൈന്‍ പറഞ്ഞത്

ഇന്ന് ജൂൺ ആറാം തീയതി പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. മുന്നിൽ പോയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്. ഷൈനും പിതാവിനും പുറമെ അമ്മയും നടൻ്റെ സുഹൃത്തും സഹായിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഡി-അഡിക്ഷൻ സെൻ്ററിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അശുപത്രി കൊണ്ടുപോകുന്നതിനിടെയാണ് പിതാവ് ചാക്കോ മരണപ്പെട്ടത്. ഷൈനിൻ്റെ കൈയ്ക്ക് പരിക്കേറ്റും അമ്മയുടെ ഇടിപ്പിനും കൈയ്ക്കുമാണ് പരിക്കേറ്റത്.