AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shruti Haasan: ‘കമൽ ഹാസൻ ബംഗാളി പഠിച്ചത് അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാന്‍’; കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതിഹാസന്‍

Shruti Haasan on Kamal Haasan's Crush: അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നു എന്ന് ശ്രുതി വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടിയല്ല നടിയെ ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം ബംഗാളി പഠിച്ചതെന്നും നടി കൂട്ടിച്ചേർത്തു.

Shruti Haasan: ‘കമൽ ഹാസൻ ബംഗാളി പഠിച്ചത് അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാന്‍’; കടുത്ത പ്രണയമായിരുന്നുവെന്ന് ശ്രുതിഹാസന്‍
ശ്രുതി ഹാസൻ, കമൽഹാസൻ Image Credit source: Facebook
nandha-das
Nandha Das | Published: 28 Aug 2025 11:49 AM

കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് നടി അപര്‍ണ സെന്നിന് വേണ്ടിയാണെന്ന് കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നു എന്ന് ശ്രുതി വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടിയല്ല നടിയെ ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം ബംഗാളി പഠിച്ചതെന്നും നടി കൂട്ടിച്ചേർത്തു. സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രുതിയെ ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് അഭിനന്ദിച്ചതായിരുന്നു സത്യരാജ്. ഒപ്പം ഈ ഗുണം അച്ഛനിൽ നിന്ന് കിട്ടിയതാണോയെന്നും ചോദിക്കുന്നുണ്ട്. കമൽഹാസൻ അഭിനയിച്ച ബംഗാളി സിനിമയും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോഴാണ്, കമൽഹാസൻ ബംഗാളി പഠിച്ചത് നടി അപർണ സെന്നിനോടുള്ള പ്രണയം കൊണ്ടായിരുന്നുവെന്ന് ശ്രുതി ഹാസൻ പറഞ്ഞത്.

സിനിമയ്ക്ക് വേണ്ടിയല്ല അപർണ സെന്നിനെ ഇംപ്രസ് ചെയ്യാനാണ് അദ്ദേഹം ബംഗാളി പഠിച്ചതെന്നും നടി കൂട്ടിച്ചേർത്തുന്നു. കമൽ ഹാസൻ ‘റാം’ എന്ന ചിത്രത്തിൽ നടി റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപർണ സെന്നിനോടുള്ള പ്രണയം മൂലമായിരുന്നു എന്നും ശ്രുതി പറഞ്ഞു.

ALSO READ: ‘ഫഹദ് ആദ്യം വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നു’; ഇപ്പോൾ ആ വിളി മാറ്റിയെന്ന് സത്യൻ അന്തിക്കാട്

അതേസമയം, ‘കൂലി’യാണ് ശ്രുതി ഹാസന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് നായകനായ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ആണ്. സത്യരാജ്, ആമിര്‍ ഖാന്‍, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചത് ഗിരീഷ് ഗംഗാധരനാണ്.