Shwetha Menon : ശ്വേത മേനോനെതിരെ അനാശ്യാസ കേസ്; നടി അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു

Shwetha Menon Faces Legal Action:നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഡൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.

Shwetha Menon : ശ്വേത മേനോനെതിരെ അനാശ്യാസ കേസ്; നടി അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു

ശ്വേത മേനോൻ

Updated On: 

06 Aug 2025 22:14 PM

കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടിയാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ശ്വേതക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്.

അനാശാസ്യ നിരോധന നി‌യമപ്രകാരവും ഐടി ആക്ടിലെ 67 (എ) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഡൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.

Also Read:അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ്….അധിക്ഷേപവുമായി വിനായകൻ

പാലേരിമാണിക്യം , രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഇതിനു പുറമെ ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്.

നടിക്കെതിരെയുള്ള പരാതി ആദ്യം പോലീസ് അവ​ഗണിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയായിരുന്നു. ഇവിടെ നിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പോലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും