AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shwetha Menon: അഞ്ചു പൈസ തരൂല്ല, നീ എന്റെ ജീവിതത്തിലെ മൂന്നാമതൊരു വ്യക്തി മാത്രം! മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ശ്വേതാ മേനോൻ

Shwetha Menon: അമ്മ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ തലപ്പത്ത് എത്തുന്നത്. ഏതൊരു കാര്യത്തെക്കുറിച്ചും തന്റേതായ വ്യക്തമായ നിലപാടുള്ള ഒരു വ്യക്തിയാണ് ശ്വേതാ മേനോൻ

Shwetha Menon: അഞ്ചു പൈസ തരൂല്ല, നീ എന്റെ ജീവിതത്തിലെ മൂന്നാമതൊരു വ്യക്തി മാത്രം! മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ശ്വേതാ മേനോൻ
Shwetha Menon Image Credit source: instagram
ashli
Ashli C | Published: 20 Nov 2025 14:44 PM

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ശ്വേതാ മേനോൻ. ഉറച്ച നിലപാടും വ്യക്തിത്വവും ഉള്ള ശ്വേതാ ഇപ്പോൾ മലയാള സിനിമ നടി നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ മത്സരിച്ച് പൊരുതി അമ്മയുടെ തലപ്പത്തെത്തിയപ്പോൾ ശ്വേത പറഞ്ഞത് അമ്മ ഇപ്പോൾ യഥാർത്ഥത്തിൽ ഒരു സ്ത്രീയായി മാറിയിരിക്കുന്നു എന്നാണ്. അമ്മ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ തലപ്പത്ത് എത്തുന്നത്. ഏതൊരു കാര്യത്തെക്കുറിച്ചും തന്റേതായ വ്യക്തമായ നിലപാടുള്ള ഒരു വ്യക്തിയാണ് ശ്വേതാ മേനോൻ.

അഭിനയിച്ച സിനിമകൾ എല്ലാം തന്നെ മറ്റു നടിമാരിൽ നിന്നും ഏറെ വ്യത്യസ്തവും. മോഡലിംഗ് രംഗത്തിലൂടെ സിനിമയിലെത്തിയ ശ്വേത മലയാളികളെ സംബന്ധിച്ച് ഒരു കാലഘട്ടത്തിന്റെ നടി കൂടിയാണ്. 1991ൽ റിലീസ് ചെയ്ത അനശ്വരം സിനിമ ഇന്നും ആളുകൾ കാണുവാൻ ഇന്നത്തെ തലമുറയ്ക്ക് പോലും ആ സിനിമയും അതിലെ ഗാനങ്ങളും ഇഷ്ടമാണ്. അത്തരത്തിൽ ഒരു അഭിനയത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ശ്വേത. ഇപ്പോൾ ഇതാ തന്റെ മകളോട് പറഞ്ഞ കാര്യത്തെക്കുറിച്ച് ശ്വേത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

എന്റെ ജീവിതത്തിലെ മൂന്നാമതൊരു വ്യക്തി മാത്രമാണ് നീ എന്നാണ് ഞാൻ എന്റെ മകളുടെ പറഞ്ഞിട്ടുള്ളത്. എന്റെ ജീവിതത്തിൽ താൻ ആദ്യം പ്രാധാന്യം നൽകുന്നത് തന്റെ മാതാപിതാക്കൾക്കാണ്. അതുകഴിഞ്ഞ് ഭർത്താവ് പിന്നീട് മാത്രമാണ് മകൾ. ഞാനെന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. എന്റെ മകൾക്ക് വേണ്ടി ഒന്നും ചെയ്യില്ല. മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചു പോലും വയ്ക്കില്ല എന്നാണ് ശ്വേത പറയുന്നത്. അവൾക്ക് അവളുടേതായ ഒരു ലോകവും അവളുടെതായ കഴിവുകളും ഉണ്ട്. ഞാൻ അവൾക്കുവേണ്ടി സമ്പാദിച്ചു വെച്ചാൽ അവൾ ആയിട്ട് ഉയരുവാൻ ശ്രമിക്കില്ല.

നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും ഞാൻ അവൾക്കു നൽകും. അതുകഴിഞ്ഞാൽ അവളുടെ ഭാവി അവൾ തന്നെ കണ്ടെത്തുകയും ജീവിക്കുവാനും പഠിക്കണം. അവൾക്ക് ജീവിതത്തിൽ ഓർത്തു വെക്കാനുള്ള നല്ല ഓർമ്മകളും ഞാൻ നൽകും. അതിലുപരി ഒരു 5 പൈസ പോലും താൻ നൽകില്ല എന്നാണ് പറയുന്നത്. ബാക്കി ഞാനായിട്ട് ഉണ്ടാക്കിയതെല്ലാം ഞാൻ തന്നെ ഇവിടുന്ന് വെട്ടി വിഴുങ്ങിയിട്ട് പോകും എന്നാണ് ശ്വേത മകളോട് പറഞ്ഞിട്ടുള്ളത് എന്നാണ് പറയുന്നത്. എനിക്കും ജീവിക്കണ്ടേ… എന്നും ശ്വേത പറയുന്നു.

നമ്മൾ ഒരിക്കലും നമ്മുടെ മക്കൾക്ക് വേണ്ടി സമ്പാദിച്ചു വെക്കരുത് എന്നാണ് ഷെയർ പറയുന്നത് അത് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നും അവർ പറയുന്നു. നമ്മൾ നമ്മൾക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്. അത് കണ്ടാണ് നമ്മുടെ മക്കൾ വളരേണ്ടതെന്നും ശ്വേത പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ എന്ന ടോക്ക് ഷോയിൽ ആണ് ശ്വേത ഇതിനെക്കുറിച്ച് സംസാരിച്ചത്.