AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അനീഷിന് മൈജി നൽകിയത് രണ്ട് ലക്ഷം രൂപയുടെ ഫോൾഡ് ഫോൺ; പ്രത്യേകതകൾ ഞെട്ടിക്കും

Aneesh Got Smartphone From MyG: മൈജിയിൽ നിന്ന് അനീഷിന് ലഭിച്ചത് രണ്ട് ലക്ഷം രൂപ വിലയുള്ള ഫോൺ. ബിഗ് ബോസ് റണ്ണർ അപ്പിനുള്ള സമ്മാനമായാണ് ഇത് ലഭിച്ചത്.

Bigg Boss Malayalam Season 7: അനീഷിന് മൈജി നൽകിയത് രണ്ട് ലക്ഷം രൂപയുടെ ഫോൾഡ് ഫോൺ; പ്രത്യേകതകൾ ഞെട്ടിക്കും
അനീഷ്, സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7Image Credit source: Social Media
abdul-basith
Abdul Basith | Updated On: 20 Nov 2025 13:54 PM

ബിഗ് ബോസ് മലയയാളം സീസൺ 7 റണ്ണർ അപ്പായ അനീഷിന് മൈജി നൽകിയത് രണ്ട് ലക്ഷം രൂപയുടെ സാംസങ് ഫോൾഡ് ഫോൺ. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 ഫോൺ ആണ് മൈജി അനീഷിന് സമ്മാനമായി നൽകിയത്. ബിഗ് ബോസ് ഫിനാലെ വേദിയിൽ വച്ചാണ് അനീഷിന് ഈ ഫോൺ സമ്മാനിക്കുമെന്ന് മൈജി ഗ്രൂപ്പ് ചെയർമാനായ എകെ ഷാജി പ്രഖ്യാപിച്ചത്. വീട്ടിലേക്കുള്ള എല്ലാ ഗൃഹോപകരണങ്ങളും മൈജി തന്നെ നൽകും.

സാംസങിൻ്റെ ബുക്ക്സ്റ്റൈൽ ഫോൾഡബിൾ ഫോണാണ് സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7. ഇക്കഴിഞ്ഞ ജൂലായ് 25നാണ് ഫോൺ പുറത്തിറങ്ങിയത്. പോക്കറ്റ് സൈസ്ഡ് ലാപ്ടോപ്പ് എന്നാണ് ഫോണിൻ്റെ വിളിപ്പേര്. ഫോൾഡ് ചെയ്യുമ്പോൾ 8.9 മില്ലിമീറ്ററും നിവർത്തുമ്പോൾ 4.2 മില്ലിമീറ്ററുമാണ് ഫോണിൻ്റെ കനം. സ്നാപ്ഡ്രാഗഡ് 8 എലീറ്റ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയ്ഡ് 16 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 8 ഇഞ്ച് ആണ് പ്രധാന ഡിസ്പ്ലേ. കവർ ഡിസ്പ്ലേ 6.5 ഇഞ്ച്.

Also Read: Bigg Boss Aneesh: 10 ലക്ഷത്തിന്റെ സമ്മാനം കൈപറ്റി അനീഷ്; റോയ് സിജെ ചെക്ക് സമ്മാനിച്ചു

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പിൻഭാഗത്തുള്ളത്. 200 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയ്ക്കൊപ്പം 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 10 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. 10 മെഗാപിക്സലാണ് മുൻ ക്യാമറ. 4400 എംഎഎച്ച് ബാറ്ററിയിൽ 25 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് ഉണ്ട്.

12 ജിബി റാം, 256 ജിബി ഇൻ്റേണൽ മെമ്മറിയുടെ ബേസ് വേരിയൻ്റിന് വില 1,74,999 രൂപയാണ്. 16 ജിബി + 1 ടിബിയുടെ പ്രീമിയം വേരിയൻ്റ് വാങ്ങണമെങ്കിൽ 2,16,999 രൂപയാണ് നൽകേണ്ടത്.

അനുമോൾ ആണ് ഇത്തവണ ബിഗ് ബോസ് വിജയിച്ചത്. അനീഷ് റണ്ണറപ്പായി. ഇവർക്കൊപ്പം നെവിൻ, ഷാനവാസ്, അക്ബർ എന്നിവർ അവസാന അഞ്ചിൽ ഉൾപ്പെട്ടു. അനുമോൾ കപ്പ് നേടിയത് പിആർ പിന്തുണയോടെയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.