AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santhosh Varkey: ‘മീര വാസുദേവന് ജീവിതം കൊടുക്കാൻ ഞാൻ തയ്യാറാണ്’; സന്തോഷ് വർക്കി

Santosh Varghese Facebook Post: അടുത്തിടെ വിവാഹമോചിതയായ നടി മീര വാസുദേവന് ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സന്തോഷ് വർക്കി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

Santhosh Varkey: ‘മീര വാസുദേവന് ജീവിതം കൊടുക്കാൻ ഞാൻ തയ്യാറാണ്’; സന്തോഷ് വർക്കി
Santhosh Varkey Image Credit source: facebook
sarika-kp
Sarika KP | Published: 20 Nov 2025 14:47 PM

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. സന്തോഷ് വർക്കി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്ന പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവച്ച ഒരു പോസ്റ്റാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ വിവാഹമോചിതയായ നടി മീര വാസുദേവന് ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സന്തോഷ് വർക്കി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

അടുത്ത കാലത്തു ഡിവോഴ്സ് ആയ മകനുള്ള മീര വാസുദേവന് ജീവിതം കൊടുക്കാൻ ആറാട്ട് അണ്ണൻ റെഡി ആണ് എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. താങ്കൾ ശെരിക്കും ഏത് യൂണിവേഴ്സ് ആണെന്നാണ് ഒരാൾ ചോദിക്കുന്നത്. മീര വാസുദേവനോട് നാളെ തന്നെ പറയാം… വലിയ സന്തോഷം ആകും…,ഇതിലും നല്ലത് മീര ആത്മഹത്യ ചെയ്യുന്നതാണ്, തുടങ്ങിയ കമന്റാണ് പോസ്റ്റിനു താഴെ വരുന്നത്.

Also Read:‘നൗ ഐആം സിംഗിള്‍’; നടി മീര വാസുദേവ് വിവാഹമോചിതയായി

ഇതിനു പിന്നാലെ മറ്റൊരു പോസ്റ്റും സന്തോഷ് വർക്കി പങ്കുവച്ചിട്ടുണ്ട്. തന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ തനിക്ക് ആരും ഇല്ല. അത് കൊണ്ട് ആണ് താൻ കല്യാണം കഴിക്കാൻ നോക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.അതേസമയം കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവ് വിവാഹമോചിതയായി എന്ന വാർത്ത ആരാധകരുമായി പങ്കുവച്ചത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് അവസാനിപ്പിച്ചത്. ആ​ഗസ്റ്റ് മുതൽ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്.