AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Krishna Kumar: ‘ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല; ഓസിയേയും പേളിയേയും റിലേറ്റ് ചെയ്യാൻ പറ്റും’; കൃഷ്ണകുമാർ

Krishna Kumar on Pearle Maaney’s Family: ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല. ദിയയെ കുറിച്ച് പേളി എഴുതിയത് വായിച്ചപ്പോൾ പേളിയെ ഓർത്ത് തനിക്ക് അഭിമാനവും സന്തോഷവും തോന്നിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Krishna Kumar: ‘ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല; ഓസിയേയും പേളിയേയും റിലേറ്റ് ചെയ്യാൻ പറ്റും’; കൃഷ്ണകുമാർ
Diya Krishna, Pearle MaaneyImage Credit source: instagram\diya, pearle
sarika-kp
Sarika KP | Published: 14 Jul 2025 14:54 PM

ഈ മാസം അഞ്ചാം തീയതിയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. ഇതിനു പിന്നാലെ താരങ്ങൾ അടക്കം നിരവധി പേരാണ് താരത്തിനെ പ്രശംസിച്ചും ആശംസിച്ചും എത്തിയത്. ആ കൂട്ടത്തിൽ അവതാരികയും നടിയുമായ ഇൻഫ്ലൂവൻസറുമായ പേളി മാണിയും ഉണ്ടായിരുന്നു. ദിയയുടെ പ്രസവ വീഡിയോ കണ്ട് കരഞ്ഞുപോയെന്നാണ് പേളി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. പ്രസവം പോലെ ഏറ്റവും സ്വകാര്യമായ ജീവിത മുഹൂർത്തങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ അസാമാന്യമായ ധൈര്യമാണ് ദിയ കാണിച്ചതെന്നും പേളി കുറിച്ചിരുന്നു.

ദിയയുടെ ഡെലിവറി വീഡിയോ ട്രെന്റിങിൽ ഇടംപിടിച്ചപ്പോഴും പേളി അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ പേളിയെ വിളിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിയയെ കുറിച്ച് പേളി എഴുതിയത് വായിച്ചപ്പോൾ പേളിയെ ഓർത്ത് തനിക്ക് അഭിമാനവും സന്തോഷവും തോന്നിയെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.തനിക്ക് മാണിയോടുള്ള ഇഷ്ടത്തെ കുറിച്ച് പേളിക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ അതിനേക്കാൾ തനിക്കും തന്റെ കുടുംബത്തിനും ഇഷ്ട കൂടുതൽ എല്ലാവർക്കും പേളിയോടാണ്. എല്ലാവർക്കും ഇല്ലാത്ത പല നല്ല ക്വാളിറ്റിയും പേളിയിലുണ്ട്. ഓസിയേയും പേളിയേയും റിലേറ്റ് ചെയ്യാൻ പറ്റുമെന്നും കൃഷ്ണ കുമാർ പറഞ്ഞു. മറ്റൊരാൾക്ക് നല്ലത് വരുമ്പോൾ അതിനെ പ്രശംസിച്ച് എഴുതുന്ന പേളിയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല. ദിയയെ കുറിച്ച് പേളി എഴുതിയത് വായിച്ചപ്പോൾ പേളിയെ ഓർത്ത് തനിക്ക് അഭിമാനവും സന്തോഷവും തോന്നിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Also Read:ഞാന്‍ പ്രഗ്നന്റായ അതേ സ്പീഡിലാണ് ഓസിയും ആയത്; ഇപ്പോള്‍ എല്ലാം ഓമിയെ ചുറ്റിപ്പറ്റി: സിന്ധു കൃഷ്ണ

പേളിയുടെ കുടുംബവുമായി സൗഹൃദം വരാനുള്ള കാരണം സിന്ധു കൃഷ്ണയും പുതിയ വ്ലോ​ഗിൽ പങ്കുവെച്ചു. പേളിയുടെ കുടുംബവുമായി വളരെ വർഷങ്ങളായുള്ള പരിചയവും ബന്ധവുമാണ് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. കൃഷ്ണ കുമാർ ഏഷ്യാനെറ്റിൽ പ്രോ​ഗ്രാം ചെയ്തിരുന്ന കാലത്ത് മേളിയുടെ പപ്പയ്ക്ക് ഒരു ഷോപ്പ് ഉണ്ടായിരുന്നുവെന്നും അന്ന് അവിടെ നിന്നാണ് ഡ്രസ് എടുക്കാറുള്ളതെന്നും അങ്ങനെയാണ് തങ്ങൾ പരിചയപ്പെടുന്നത് എന്നുമാണ് സിന്ധു കൃഷ്ണ പറയുന്നത്.

അവരുടെ വീട്ടിലേക്ക് ഞങ്ങൾ ഇടയ്ക്കിടെ പോകുമായിരുന്നു. പേളിയുടെ കുടുംബം ഒരു പോസിറ്റിവിറ്റിയുള്ളതാണ്. ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് പേളി വീട്ടിൽ വന്നിരുന്നുവെന്നും സിന്ധു കൃഷ്ണ പറയുന്നു. പേളിയെ പണ്ട് എല്ലാവരും സേറാ എന്നാണ് വിളിച്ചിരുന്നത്. പേളി എന്നത് മാണിയുടെ സഹോദരിയുടെ പേരാണ്. പേളി സ്ക്രീനിൽ വന്ന് തുടങ്ങിയശേഷമാണ് ആ പേര് തങ്ങൾക്കും പരിചിതമായത് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.