AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ram Gopal Varma: ‘മാധ്യമങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിച്ചു’; ദീപിക- സന്ദീപ് റെഡ്ഡി വിവാദത്തിൽ പ്രതികരണവുമായി രാംഗോപാൽ വർമ

Ram Gopal Varma On Deepika–Sandeep Vanga Row: സിനിമ മേഖലയിലെ 'വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് ബോളിവുഡ് നടി ദീപിക പദുകോണും- സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡിയും തമ്മിലുള്ള വാക്കുതർക്കം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവച്ചത്.

Ram Gopal Varma: ‘മാധ്യമങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിച്ചു’; ദീപിക- സന്ദീപ് റെഡ്ഡി വിവാദത്തിൽ പ്രതികരണവുമായി രാംഗോപാൽ വർമ
Ram Gopal VarmaImage Credit source: facebook\ ram gopal varma
sarika-kp
Sarika KP | Published: 14 Jul 2025 16:17 PM

സിനിമ മേഖലയിലെ ‘വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് ബോളിവുഡ് നടി ദീപിക പദുകോണും- സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡിയും തമ്മിലുള്ള വാക്കുതർക്കം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവച്ചത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാം ​ഗോപാൽ വർമയുടെ പ്രതികരണം. സന്ദീപ് റെഡ്ഡിയും ദീപികയും തമ്മിലുള്ള പ്രശ്നങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിച്ചത് മാധ്യമങ്ങൾ ആണെന്നാണ് അദ്ദേഹം പറയുന്നത്. 23 മണിക്കൂർ ജോലി ചെയ്യണമെന്ന് തനിക്കും, ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ പറ്റുമെന്ന് ഒരു അഭിനേതാവിനും പറയാൻ കഴിയും. അത് അവരുടെ ഇഷ്ടമാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ എങ്ങനെയാണ് എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കാൻ കഴിയുക എന്നാണ് സംവിധായകൻ ചോദിക്കുന്നത്.

Also Read: ‘ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല; ഓസിയേയും പേളിയേയും റിലേറ്റ് ചെയ്യാൻ പറ്റും’; കൃഷ്ണകുമാർ

അഭിനേതാക്കളുടെ ഷിഫ്റ്റ് സമയക്രമം നിശ്ചയിക്കുമ്പോൾ, അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണെന്ന് താൻ കരുതുന്നത്. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ളത് പറയാനും മറ്റേയാൾക്ക് നിരസിക്കാനും അവകാശമുണ്ടെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.

സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും ദീപിക പദുകോണിനെ ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ദീപികയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ദീപികയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.