Coolie: സിംഗപ്പൂരിലും ‘കൂലി’ തരംഗം; റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ
Companies Announce Holiday on Coolie Release Day: ഓഗസ്റ്റ് 14ന് ചിത്രം റീലീസിന് ഒരുങ്ങവെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഇതിനകം അവധി പ്രഖ്യാപിച്ചു കഴിച്ചു. ഇന്ത്യക്ക് പുറമെ സിംഗപ്പൂരിലെ കമ്പനികൾ വരെ ഈ ദിവസം ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘കൂലി’യ്ക്കായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വമ്പൻ ഹൈപ്പോഡ് കൂടിയെത്തുന്ന ചിത്രത്തിൽ നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ ഉൾപ്പടെ വൻ താരനിരയാണ് അണിനിരക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം റീലീസിന് ഒരുങ്ങവെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഇതിനകം അവധി പ്രഖ്യാപിച്ചു കഴിച്ചു. ഇന്ത്യക്ക് പുറമെ സിംഗപ്പൂരിലെ കമ്പനികൾ വരെ ഈ ദിവസം ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമർ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ‘കൂലി’ റിലീസ് ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്. അവധി നൽകിയതിന് പുറമെ കമ്പനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുകളും ഭക്ഷണപാനീയങ്ങൾക്കായി 30 സിംഗപ്പൂർ ഡോളർ അലവൻസും നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. തൊഴിലാളി ക്ഷേമത്തിനും സമ്മർദ്ദം കുറയ്ക്കാനും വേണ്ടിയാണ് ഈ പ്രവർത്തനമെന്ന് കമ്പനി അറിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
ALSO READ: ‘സൗബിനിൽ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോൾ കഷണ്ടിയൊക്കെ’: രജനികാന്ത്
സിംഗപ്പൂരിലെ തന്നെ മറ്റൊരു സ്ഥാപനമായ എസ്‌ബി മാർട്ടും ഓഗസ്റ്റ് 14ന് രാവിലെ 7 മുതൽ 11:30 വരെ കമ്പനിയിലെ ജീവനക്കാർക്ക് അവധി നൽകി. രാവിലെ 11.30 മുതൽ പതിവുപോലെ ജോലി പുനരാരംഭിക്കും. ഇത് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനിയുടെ ഡയറക്ടർ കൃഷൻ പ്രകാശ് നമ്പ്യാർ അറിയിച്ചു. കൂടാതെ, തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായുള്ള ഒരു കമ്പനിയും ‘കൂലി’ റീലീസ് ദിനത്തിൽ എല്ലാ ശാഖകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.