KG Markose-Vinayakan: ‘സിനിമയിൽ കയറിക്കൂടി എന്നല്ലാതെ എന്ത് വിശേഷ ഗുണമാണ് വിനായകന് ഉള്ളത്, വിദ്യാഭ്യാസമുണ്ടോ?’; കെ ജി മാർക്കോസ്

Singer K G Markose Criticizes Vinayakan: യേശുദാസിനെ അപമാനിക്കാൻ വിനായകന് എന്ത് അർഹതയാണ് ഉള്ളതെന്നാണ് കെ ജി മാർക്കോസ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

KG Markose-Vinayakan: സിനിമയിൽ കയറിക്കൂടി എന്നല്ലാതെ എന്ത് വിശേഷ ഗുണമാണ് വിനായകന് ഉള്ളത്, വിദ്യാഭ്യാസമുണ്ടോ?; കെ ജി മാർക്കോസ്

കെ ജി മാർക്കോസ്, വിനായകൻ

Published: 

09 Aug 2025 | 06:01 PM

കെ ജെ യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഗായകൻ കെ ജി മാർക്കോസ്. വിനായകന്റെ പരാമർശങ്ങൾ വലിയ വിവാദമായതിനെ പിന്നാലെയാണ് കെ ജി മാർക്കോസും വിഷയത്തിൽ പ്രതികരിച്ചത്. യേശുദാസിനെ അപമാനിക്കാൻ വിനായകന് എന്ത് അർഹതയാണ് ഉള്ളതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കെ ജെ യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ നടൻ വിനായകൻ നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ് എന്ന് കെജി മാർക്കോസ് പറയുന്നു. ചില ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ കയറിക്കൂടി എന്നല്ലാതെ വിനായകന് എന്ത് വിശേഷ ഗുണമാണുള്ളത്. നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ വിനായകനുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. മലയാള സമൂഹത്തിനു മുന്നിൽ വിനായകന് ക്ഷമ പറയണമെന്നും അല്ലെങ്കിൽ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്‌ക്കരിക്കാൻ മുന്നോട്ട് വരണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെ ജി മാർക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ALSO READ: ‘മൂന്ന് ദിവസത്തെ കെട്ടിറങ്ങിയോ? ഉച്ചക്ക് ശേഷം അക്ഷരം മാറ്റി പറയരുത്’! ക്ഷമ ചോദിച്ച വിനായകന്റെ പോസ്റ്റിനു താഴെ കമന്റ് പ്രളയം!

ഇദ്ദേഹത്തിനെതിരെ കേസെടുത്ത് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അധികൃതർ മുന്നോട്ട് വരണമെന്നും കുറിപ്പിൽ പറയുന്നു. ഇന്നത്തെ തലമുറയിലെ ആസ്വാദകർ മുൻഗാമികളായ പലരെയും സംബോധന ചെയ്യുന്നത് വളരെ മോശമായിട്ടാണ്. സംഗീതത്തിൽ യേശുദാസിന്റെ മഹത്വവും സംഭാവനകളും അറിയാത്ത സമൂഹമാണ് അദ്ദേഹത്തെ അവഹേളിക്കുന്നത്. അദ്ദേഹം പാടിയ പാട്ടുകളിലെ വരികൾ അതിന്റെ പൂർണ്ണതയോടു കൂടി ആസ്വദിക്കാൻ കഴിയാത്തവരാണ് സംഗീത(അ)ജ്ഞരായി അഭിപ്രായം പറയുന്നത് എന്നും കെ ജി മാർക്കോസ് കൂട്ടിച്ചേർത്തു.

പണ്ട് കൂട്ടുകുടുംബമൊക്കെ ഉണ്ടായിരുന്ന കാലത്ത് 60 വയസ് കഴിഞ്ഞൊരാൾ വീട്ടിൽ ഉണ്ടെങ്കിൽ ആ ആൾ മുത്തശ്ശനാണ്. അച്ഛന്റെയോ അമ്മയുടെയോ അച്ഛൻ. ഇന്ന് അതൊരു 70 എന്നുവെച്ചാൽ പോലും, 85ൽ എത്തിനിൽക്കുന്ന മുതു മുത്തശ്ശനാണ് യേശുദാസ്. മുതിർന്നവരോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. മലയാളിയുടെ അഭിമാനമായ ഗന്ധർവ്വ ഗായകൻ ശ്രീ. യേശുദാസിനെ അവഹേളിക്കുന്ന ഈ പ്രസ്താവന പ്രതിഷേധാർഹമാണ്. തന്റെ പ്രതിഷേധം താൻ ഇവിടെ കുറിക്കട്ടെ എന്ന് പറഞ്ഞാണ് കെ ജി മാർക്കോസിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം