മിഴിയോരം നനഞ്ഞൊഴുകും! 48,500 പാട്ടുകൾ പാടിത്തന്ന് സിന്ദൂരപ്പൂവിന്റെ പാട്ടുകാരി പോയി…

Singer S Janaki: A singer with an amazing vocal range: ഇന്നും സംഗീത ലോകത്തിന് വിസ്മയമായ ശബ്ദ റേഞ്ചുള്ള പാട്ടുകാരിയായിരുന്നു എസ് ജാനകി. സിസ്തല ജാനകി എന്നാണ് ജാനകിയമ്മയുടെ മുഴുവൻ പേര്. 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെ എന്ന സ്ഥലത്തായിരുന്നു ജനനം. 1957 മുതൽ പിന്നണി ഗാനരംഗത്തെത്തിയ എസ് ജാനകിയമ്മ 2017 വരെ ആ ഗാനസപര്യ തുടർന്നു. ഗായിക എന്നതിന് പുറമേ സംഗീതസംവിധായിക, ഗാനരചയിതാവ് എന്നീ നിലകളിലും ജാനകിയമ്മ പ്രവർത്തിച്ചിട്ടുണ്ട് എന്നത് അ‌ധികമാർക്കും അ‌റിയാത്ത കാര്യമാണ്.

മിഴിയോരം നനഞ്ഞൊഴുകും! 48,500 പാട്ടുകൾ പാടിത്തന്ന് സിന്ദൂരപ്പൂവിന്റെ പാട്ടുകാരി പോയി...

Singer S Janaki A Singer With An Amazing Vocal Range

Updated On: 

11 Jul 2026 | 11:27 PM

‘ആലാപനത്തിലെ ലാവണ്യം’… താരാട്ടുപാട്ടുകളുടെ രാജ്ഞി… നാദകോകിലം… ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ആലാപന ശൈലി കൊണ്ട് ആറു പതിറ്റാണ്ടിലേറെക്കാലം വിസ്മയം തീർത്ത എസ് ജാനകിയമ്മ ഒടുവിൽ യാത്രയായിരിക്കുന്നു. 1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്ന ജാനകിയമ്മ യാത്രയാകുമ്പോൾ നമുക്ക് ബാക്കിയാകുന്നത് പളുങ്കുപോലുള്ള 48,500 പാട്ടുകളുടെ വലിയ നിധി ശേഖരമാണ്. ആന്ധ്ര സ്വദേശിനിയാണെങ്കിലും മലയാള ഭാഷ കൃത്യമായ ഉച്ചാരണത്തോടെയും ഭാവത്തോടെയും പാടാൻ ജനകിയമ്മയ്ക്ക് കഴിഞ്ഞു. അ‌തിനാൽത്തന്നെ എം.എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി തുടങ്ങിയ പ്രതിഭകളായ സംഗീത സംവിധായകർ വഴി ജാനകിയമ്മയുടെ ശബ്ദ മാധുര്യം നമുക്ക് ആസ്വദിക്കാനായി.

ജനനവും ജീവിത യാത്രയും

സിസ്തല ജാനകി എന്നാണ് ജാനകിയമ്മയുടെ മുഴുവൻ പേര്. 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെ എന്ന സ്ഥലത്തായിരുന്നു ജനനം. 1957 മുതൽ പിന്നണി ഗാനരംഗത്തെത്തിയ എസ് ജാനകിയമ്മ 2017 വരെ ആ ഗാനസപര്യ തുടർന്നു. ഗായിക എന്നതിന് പുറമേ സംഗീതസംവിധായിക, ഗാനരചയിതാവ് എന്നീ നിലകളിലും ജാനകിയമ്മ പ്രവർത്തിച്ചിട്ടുണ്ട് എന്നത് അ‌ധികമാർക്കും അ‌റിയാത്ത കാര്യമാണ്.

Also Read: S Janaki: അമരമായി ആ ശബ്ദവിസ്മയം! ജാനകിയമ്മയ്ക്ക് വിട

‘വിധിയിൻ വിളയാട്ട്’

1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ജാനകിയമ്മ പാടിയ പ്രശസ്ത മലയാള ഗാനങ്ങളുടെ ലിസ്റ്റെടുത്താൽ ഒരു കാലഘട്ടത്തിലെ മലയാള സിനിമകളിലെ ഏറെക്കുറെ എല്ലാ പാട്ടുകളുടെയും ലിസ്റ്റ് എടുക്കേണ്ടിവരും. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭ അ‌ത്രത്തോളം ജാനകിയമ്മയിൽ നിറഞ്ഞുനിൽക്കുന്നു.

മിഴിയോരം നനഞ്ഞൊഴുകും… (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), താമസമെന്തേ വരുവാൻ… (ഭാർഗ്ഗവീനിലയം), തുമ്പീ വാ തുമ്പക്കുടത്തിൻ… (ഓളങ്ങൾ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… (ചാമരം) തുടങ്ങി ജാനകിയമ്മ മലയാളിക്ക് സമ്മാനിച്ചിട്ടുപോയ ഗാനങ്ങൾ അ‌നവധിയാണ്. തമിഴിലെ കാര്യമെടുത്താൽ, ജാനകിയമ്മയ്ക്ക് ആദ്യമായി ദേശീയ അവാർഡ് നേടിക്കൊടുത്ത സിന്ദൂരപ്പൂവേ.. (16 വയതിനിലേ), ഇഞ്ചി ഇടുപ്പഴഗാ (തേവർ മകൻ, ദേശീയ അ‌വാർഡ് ലഭിച്ചു), സുന്ദരി കണ്ണാൽ ഒരു സേതി (ദളപതി, തമിഴിലെ ഏറ്റവും വലിയ ക്ലാസിക്ക് പാട്ടുകളിൽ ഒന്ന്) തുടങ്ങി വലിയൊരു നിര വേറെയുണ്ട്.

തീർത്തും വ്യത്യസ്തമായ ഭാവങ്ങളും ശബ്ദവിന്യാസങ്ങളും കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ജാനകിയമ്മ മധുരമുള്ള ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. താരാട്ടുപാട്ടുകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കാവുന്ന ഗായികയാണ് ജാനകിയമ്മ. സ്വന്തം ശബ്ദത്തിൽ വരുത്തുന്ന വൈവിധ്യവും വികാരഭരിതമായ ആലാപനവുമാണ് ജാനകിയമ്മയുടെ ഗാനങ്ങളെ ജനപ്രിയമാക്കിയത്. സ്വന്തം ശബ്ദവും പ്രതിഭയും കൊണ്ട് ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസമായി മാറാൻ ജാനകിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സംഗീത ലോകത്തെ വിസ്മയം

ഏറ്റവും ഉയർന്ന ശ്രുതിയിലും ഏറ്റവും താഴ്ന്ന ശ്രുതിയിലും ഒരേപോലെ കൺട്രോളോടെ പാടാനുള്ള ജാനകിയമ്മയുടെ ‘ശബ്ദ റേഞ്ച്’ (Vocal Range) ഇന്നും സംഗീത ലോകത്തെ ഒരു വിസ്മയമാണ്. അ‌തിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ‘ശിങ്കാര വേലനെ ദേവാ…’ എന്ന തമിഴ് ഗാനം. എസ്. ജാനകിയമ്മയുടെ കരിയറിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത, അതിലെ നാദസ്വരവും എസ്. ജാനകിയുടെ ശബ്ദവും തമ്മിലുള്ള മത്സരമാണ്.

പ്രധാന പുരസ്കാര നേട്ടങ്ങൾ

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് 4 തവണ ലഭിച്ചു. 1980-ൽ ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ…’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് എത്തിച്ചത് ജാനകിയമ്മയാണ്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡ് 11 തവണ ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് (10 തവണ), തമിഴ്‌നാട് (7 തവണ) സർക്കാരുകളുടെ പുരസ്കാരങ്ങളും ജാനകിയമ്മയെ തേടി എത്തിയിട്ടുണ്ട്.

1986-ൽ തമിഴ്‌നാട് സർക്കാർ തങ്ങളുടെ പരമോന്നത സാംസ്കാരിക ബഹുമതിയായ കലൈമാമണി പുരസ്കാരം നൽകി ജാനകിയമ്മയെ ആദരിച്ചിട്ടുണ്ട്. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജാനകിയമ്മ അ‌ത് നിരസിച്ചു. ഈ പുരസ്കാരങ്ങൾക്കെല്ലാം അ‌പ്പുറം സംഗീതപ്രേമികളുടെ മനസിൽ വലിയൊരു സ്ഥാനം ജാനകിയമ്മയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

വിരമിക്കൽ

2016 ഒക്ടോബറിൽ മൈസൂരിൽ നടന്ന സംഗീതപരിപാടിയിൽ താൻ ഇനി പൊതുവേദികളിൽ പാടില്ലെന്ന് ജാനകിയമ്മ പ്രഖ്യാപിച്ചിരുന്നു. എങ്കിലും 2017-ൽ റിലീസായ ‘പത്തു കൽപനകൾ’ എന്ന മലയാള ചിത്രത്തിലെ “അമ്മപ്പൂവിന്…” എന്ന് തുടങ്ങുന്ന താരാട്ടുപാട്ട് ജാനകിയമ്മ പാടി. എസ് ജാനകിയുടേതായി അവസാനമായി റെക്കോർഡ് ചെയ്യപ്പെട്ട പാട്ട് ഇതാണ് എന്നാണ് കരുതപ്പെടുന്നത്.

English Summary

S Janaki was a singer with an amazing vocal range that still amazes the music world. Janakiyamma’s full name is Sistala Janaki. She was born on April 23, 1938, in Repalle, Guntur district, Andhra Pradesh. S Janakiyamma, who entered the playback singing scene from 1957, continued her singing career till 2017. It is not known to many that in addition to being a singer, Janakiyamma has also worked as a music director and lyricist.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി