Surya – Jyothika: ‘സൂര്യയുടെ പിടിവാശി നടന്നു, കാര്‍ത്തിയും അന്യ ജാതിക്കാരിയെ വിവാഹം ചെയ്യുമെന്ന് ശിവകുമാര്‍ ഭയന്നു, ജ്യോതിക താമസം മാറിയതിന് കാരണമുണ്ട്’
Suriya Family Opposition to Marriage: കുടുംബ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൊടുക്കുന്ന ശിവകുമാറിന് സൂര്യയെയും മക്കളെയും കൂട്ടി ജ്യോതിക മുംബെെയിലേക്ക് പോയത് വിഷമമുണ്ടാക്കിയെന്നാണ് പലരുടെയും അഭിപ്രായം.

സൂര്യയും ജ്യോതികയും, കാർത്തി
താരദമ്പതികളിൽ ആരാധകർ ഏറെയുള്ളവരാണ് സൂര്യയും ജ്യോതികയും. 2006ലാണ് ഇരുവരും വിവാഹിതരായതെങ്കിലും ഇന്നും ഇവരുടെ കുടുംബ ജീവിതം തമിഴകത്ത് സംസാര വിഷയമാണ്. മുംബെെയിലേക്ക് താമസം മാറിയ ജ്യോതിക ഇപ്പോൾ തമിഴ്‍നാട്ടിലേക്ക് എത്തിയാലും ഭർതൃപിതാവ് ശിവകുമാറുള്ള വീട്ടിലേക്ക് വരുന്നില്ലെന്നാണ് ഇപ്പോഴത്തെ പ്രധാന കിംവദന്തി. ഇക്കാര്യം ആരോപിച്ച് ജ്യോതികയെ കുറ്റപ്പെടുത്തുന്നവരും ഏറെയാണ്. കുടുംബ ബന്ധങ്ങൾക്ക് ഏറെ മൂല്യം കൊടുക്കുന്ന ശിവകുമാറിന് സൂര്യയെയും മക്കളെയും കൂട്ടി ജ്യോതിക മുംബെെയിലേക്ക് പോയത് വിഷമമുണ്ടാക്കിയെന്നാണ് പലരുടെയും അഭിപ്രായം.
എന്നാൽ, ഒരു ദിവസം പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സൂര്യയുടെ കൂട്ടുകുടുംബം വിട്ട് ജ്യോതിക മുംബൈയിലേക്ക് പോയത്. രണ്ട് പതിറ്റാണ്ടോളം സൂര്യയുടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വെച്ച് ജീവിച്ചതിന് ശേഷമാണ്. മുബൈയിൽ താമസിക്കുന്ന തന്റെ മാതാപിതാക്കൾക്ക് വാർധ്യക സഹജമായ അസുഖങ്ങളും മറ്റും വന്നതോടെയാണ് ഇവർക്കൊപ്പം ജീവിക്കാനായി ജ്യോതിക മുംബൈയിലേക്ക് താമസം മാറുന്നത്.
ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെങ്കിലും ജ്യോതിക അത് തുറന്നു പറഞ്ഞിട്ടില്ല. ചെന്നെെയിൽ ആയിരുന്നെങ്കിൽ ശിവകുമാറിന്റെ ഇടപെടലുകൾ മൂലം ഇന്നത്തെ സ്വതന്ത്ര ജീവിതം ജ്യോതികയ്ക്ക് സാധ്യമാകില്ലായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കാര്യത്തിൽ ശിവകുമാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇളയ മകൻ നടൻ കാർത്തിയുടെ വിവാഹമെന്ന് ഫിൽമിബീറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
2011ലാണ് നടൻ കാർത്തി രജിനി ചിന്നസ്വാമിയെ വിവാഹം ചെയ്തത്. ‘പയ്യ’ എന്ന സിനിമയുടെ റിലീസിന് പിന്നാലെ കാർത്തിയും നടി തമന്നയും തരംഗം സൃഷ്ടിച്ചിരുന്ന സമയമാണത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതോടെ അധികം വെെകാതെ ശിവകുമാർ മകന് മറ്റൊരു വധുവിനെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് രജിനി ചിന്നസ്വാമിയെ കാർത്തി വിവാഹം ചെയ്യുന്നത്.
തമന്ന തന്റെ കുടുംബത്തിൽ മരുമകളായെത്തുമെന്ന ഭയം ശിവകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ശിവകുമാറിന്റെ സമുദായത്തിൽ ഉള്ളയാളല്ല ജ്യോതിക. എന്നാൽ, ജ്യോതികയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് സൂര്യ നിർബന്ധം പിടിച്ചതോടെ അതിന് വഴങ്ങി കൊടുക്കേണ്ടി വന്നു. വീണ്ടും സിനിമാ നടിയായ, മുംബെെക്കാരിയായ ഒരു മരുമകളെ സ്വീകരിക്കാൻ ശിവകുമാർ തയ്യാറായിരുന്നില്ല. കൂടാതെ, കാർത്തി അന്ന് വിവാഹത്തിന് തയ്യാറാകാനുള്ള മറ്റൊരു പ്രധാന കാരണം അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ്.
ഇതേകുറിച്ച് ശിവകുമാർ തന്നെ ഒരിക്കൽ പൊതുവേദിയിൽ സംസാരിച്ചിരുന്നു. വീട്ടിൽ ഒരു പ്രണയ വിവാഹം നടന്നു. അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അംഗീകരിച്ചു കൊടുത്തു. എന്നാൽ, കാർത്തി നീയെങ്കിലും നിന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് ജയലളിത പറഞ്ഞു. അങ്ങനെയാണ് ആ കല്യാണം നടന്നതെന്നാണ് ശിവകുമാർ അന്ന് പറഞ്ഞത്. സൂര്യയുടെ പ്രണയ വിവാഹത്തിന് ശിവകുമാർ സമ്മതം മൂളിയത് നിവർത്തിയില്ലാത്തത് കൊണ്ടാണെന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
തന്റെ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് രണ്ട് പതിറ്റാണ്ടോളം ജീവിച്ച ജ്യോതികയുടെ ബുദ്ധിമുട്ട് സൂര്യ മനസിലാക്കിയതോടെയാണ് മുംബൈയിലേക്ക് താമസം മാറിയത്. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സൂര്യ തന്നെ ഇക്കാര്യം പരാമർശിച്ചിരുന്നു. തന്നോടൊപ്പം ജീവിക്കാനായി ജ്യോതിക തന്റെ ജീവിത രീതികളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ചെന്നാണ് സൂര്യ പറഞ്ഞത്. ജ്യോതിക നിലവിൽ സിനിമയും കുടുംബ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്.