AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Irani: സ്മൃതി ഇറാനി ‘തുളസിയായി’ വീണ്ടും അഭിനയത്തിലേക്ക്; കനത്ത സുരക്ഷയിൽ ഷൂട്ടിംഗ്

Smriti Irani: 2000 മുതൽ 2008 വരെ സംപ്രേഷണം ചെയ്ത പരമ്പരയാണ് ക്യും കി സാസ് ഭി കഭി ബഹു തി. ഇതിലെ തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി ഇറാനി അവതരിപ്പിച്ചത്.  ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നായിരുന്നു നിർമ്മാണം.

Smriti Irani: സ്മൃതി ഇറാനി ‘തുളസിയായി’ വീണ്ടും അഭിനയത്തിലേക്ക്; കനത്ത സുരക്ഷയിൽ ഷൂട്ടിംഗ്
nithya
Nithya Vinu | Published: 31 May 2025 12:46 PM

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുന്നതായി റിപ്പോർട്ട്.  ക്യും കി സാസ് ഭി കഭി ബഹു തി എന്ന ടെലിവിഷൻ സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി ഇറാനി തിരിച്ചെത്തുന്നത്. ഇതേ സീരിയലിലെ  തുളസി എന്ന കഥാപാത്രത്തിലൂടെയാണ് സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. സെഡ്+ സുരക്ഷയിലാണ് ഷൂട്ടിംഗ് നടത്തുന്നത് എന്നാണ് വിവരം.

സെറ്റുകളിലെ സുരക്ഷ വളരെ കർശനമാണെന്നാണ് റിപ്പോർട്ട്. ഷൂട്ടിന്‍റെ ഏതെങ്കിലും ഭാഗം ചോരുന്നത് ഒഴിവാക്കാൻ മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യുന്നുണ്ട്, എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അധിക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

അമർ ഉപാധ്യായ, സ്മൃതി ഇറാനി, ഏക്താ കപൂർ എന്നിവരൊഴികെ സെറ്റിലുള്ള എല്ലാവരുടെയും മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യും. എല്ലാവർക്കും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും. സ്മൃതിയും കനത്ത സുരക്ഷയോടെയാണ് ഷൂട്ട് ചെയ്യുന്നത്, സെറ്റിലുള്ള എല്ലാവരും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട് എന്ന്  വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2000 മുതൽ 2008 വരെ സംപ്രേഷണം ചെയ്ത പരമ്പരയാണ് ക്യും കി സാസ് ഭി കഭി ബഹു തി. ഇതിലെ തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി ഇറാനി അവതരിപ്പിച്ചത്.  ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നായിരുന്നു നിർമ്മാണം.