Viral Video: നടുറോഡിൽ ചെളിവെള്ളത്തിൽ കിടന്ന് റീൽ ഷൂട്ട്; ഗതാഗത തടസം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ രൂക്ഷവിമർശനം
Seema Kanojiya’s Rain Dance Video: നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
കനത്ത മഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും മുഖ വിലയ്ക്ക് എടുക്കാത്തവരും നമ്മുടെ ചുറ്റിനുമുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കനത്ത മഴയിൽ റീൽ ഷൂട്ട് ചെയ്യുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മഴയെ തുടർന്ന് റോഡിൽ കെട്ടികിടക്കുന്ന ചെളിവെള്ളത്തിൽ കിടന്ന് ഡാൻസ് കളിക്കുകയാണ് ഈ പെൺകുട്ടി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സീമ കനോജിയ വീഡിയോയിലുള്ള പെൺകുട്ടി.
റോഡിൽ ചെളിവെള്ളത്തിൽ കെട്ടിക്കിടക്കുന്നതും, വെള്ളം കൊണ്ട് കളിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വെള്ളത്തിലൂടെ വാഹനങ്ങൾ പോകുന്നതൊക്കെ വീഡിയോയിലുണ്ട്. എന്നാൽ ഇതൊന്നും കൂട്ടാകാതെ വാഹനങ്ങൾക്ക് ഇടയിൽ വെള്ളത്തിൽ കിടന്നുരുളുകയും നൃത്തം ചെയ്യുകയുമാണ് സീമ. സമീപത്ത് കൂടി പോകുന്ന വാഹനത്തിലെ ഡ്രൈവർമാർ അസഭ്യം പറയുന്നതും കാണാം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവുമുണ്ടായി.
Also Read:ജ്യോതി മൽഹോത്ര പയ്യന്നൂരിലുമെത്തി; വ്ലോഗ് എടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈയ് സ്വദേശിനിയായ സീമ സോഷ്യൽ മീഡിയയിൽ സജീവമാണ്. എട്ട് ലക്ഷം ഫോളോവേഴ്സാണുള്ളത്. സീമയുടെ സമീപകാലത്തെ വീഡിയോകളെല്ലാം കൗതുകമുണർത്തുന്നതായിരുന്നു.
View this post on Instagram
നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ പെൺകുട്ടിയുടെ സർഗാത്മകതയും മഴയിൽ നൃത്തം ചെയ്യാനുള്ള ധൈര്യത്തെയും പ്രശംസിച്ചപ്പോൾ മറ്റ് ചിലർ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചുകൊണ്ടുള്ള ഇത്തരം കോമാളിത്തരങ്ങൾ അനുവദിക്കില്ലെന്നും യുവതിക്കെതിരെ കേസെടുക്കണമെന്നുമൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ‘വൈറൽ ആകുക’ എന്നത് വിജയത്തിന്റെ പുതിയ മാനദണ്ഡമായി മാറിയിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.