Sneha Sreekumar: ‘കുടുംബം കലക്കികൾക്ക് നശിപ്പിക്കാൻ പറ്റുന്ന അടുപ്പമല്ലിത്’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ, പോസ്റ്റ് ചർച്ചയാകുന്നു

Sneha Sreekumar Shares a Post with Uppum Mulakum Fame Shivani: ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടൻ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന പ്രമുഖ നടി ലൈംഗികാതിക്രമത്തിന് കൊടുത്ത കേസിൽ അന്വേഷണം നടക്കുന്നതിനിടെ ആണ് ശ്രീകുമാറിനെ പിന്തുണച്ചുകൊണ്ട് സ്നേഹ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Sneha Sreekumar: കുടുംബം കലക്കികൾക്ക് നശിപ്പിക്കാൻ പറ്റുന്ന അടുപ്പമല്ലിത്; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ, പോസ്റ്റ് ചർച്ചയാകുന്നു

സ്നേഹ ശ്രീകുമാർ പങ്കുവെച്ച ചിത്രം

Updated On: 

22 Feb 2025 18:38 PM

ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ഈ പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നത്. ശ്രീകുമാർ – സ്നേഹ ദമ്പതികൾക്ക് ഒരു മകനുണ്ട്. ഇപ്പോഴിതാ സ്നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്.

ഉപ്പും മുളകും പരമ്പരയിൽ ശ്രീകുമാറിന് ഒപ്പം അഭിനയിച്ച ശിവാനിക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോ ആണ് സ്നേഹ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രത്തിനേക്കാൾ ചർച്ചയായത് ഇതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ്. ”കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്തമാനത്തിലുണ്ട്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെ ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നതല്ല. എന്നായാലും സത്യമല്ലേ ജയിക്കു. ഈ ഫോട്ടോ ചില കമ്മന്റുകൾക്കുള്ള എന്റെ മറുപടിയാണ്”എന്നാണ് ചിത്രത്തിനൊപ്പം സ്നേഹ കുറിച്ചിരിക്കുന്നത്.

സ്നേഹ ശ്രീകുമാർ പങ്കുവെച്ച പോസ്റ്റ്:

ALSO READ: ‘നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ; എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം’

ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന ഒരു പ്രമുഖ നടി ലൈംഗികാതിക്രമത്തിന് കേസ് കൊടുത്തിരുന്നു. ഇവരിൽ ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ആണ് ശ്രീകുമാറിനെ പിന്തുണച്ചുകൊണ്ട് സ്നേഹ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. “അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തൂടേ, 9 കൊല്ലമായി ഒരു കുടുംബം പോലെ കഴിയുന്നവരെ പിരിക്കാൻ എന്തിനാണ് നോക്കുന്നത്” എന്നായിരുന്നു ഒരാളുടെ കമന്റ്. സ്നേഹ നൽകിയത് നല്ല മറുപടിയാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ശ്രീകുമാർ സീരിയലിലേക്ക് തിരിച്ചുവരണം എന്നും പലരും കമന്റ് ബോക്സിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്