Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

നിമിഷ നേരം കൊണ്ട് തന്നെ ഇരുവരുടെയും വിവാഹചിത്രങ്ങൾ ആരാധകർ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പതിവ് വിവാഹ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ദിയയുടെ വിവാഹം നടന്നത്.(കടപ്പാട്: ഇൻസ്റ്റാഗ്രാം)

ക്രീം കളറിൽ പിങ്ക് ബോഡർ ഉള്ള സാരിയാണ് ദിയ വിവാഹ സമയം ധരിച്ചത്. ഇത് കൂടാതെ തലയിൽ ഒരു ക്രീം കളർ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്. തമിഴ് ലുക്കിലാണ് അശ്വിൻ ഗണേഷ് വിവാഹത്തിനു എത്തിയത്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. (image credits: instagram)

ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ദിയയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു. തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. (കടപ്പാട്: ഇൻസ്റ്റാഗ്രാം)