Influencer Rincy Mumthas: ‘ റിന്‍സി സിനിമാ മേഖലയിലെ ‘ഡ്രഗ് ലേഡി’; താരങ്ങളുടെ പേരുകൾ പൊലീസിനു കൈമാറി, ചാറ്റുകളുടെ വിവരങ്ങളും പുറത്ത്
Social Media Influencer Rincy Mumthas: യുവതിക്ക് സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഇവർക്ക് ഉൾപ്പെടെ ലഹരി എത്തിച്ചു നൽകിയത് നിൻസിയാണെന്നും പോലീസ് പറയുന്നു.
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റിൻസി മുംതാസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് റിൻസി അറിയപ്പെടുന്നത് എന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഇവർക്ക് ഉൾപ്പെടെ ലഹരി എത്തിച്ചു നൽകിയത് നിൻസിയാണെന്നും പോലീസ് പറയുന്നു.
ഷൂട്ടിംങ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി റിൻസി വഴി ഒഴുക്കിയതായി പോലീസിനു വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. ലഹരി കൈമാറിയ സിനിമാ താരങ്ങളുടെ പേരുകൾ റിൻസി പൊലീസിന് നൽകിയിട്ടുണ്ടെന്നാണ് വിവരം. ക്രിപ്റ്റോ കറൻസി വഴിയുളള ഇടപാടുകളും നടത്തിയിട്ടുണ്ട്. ഷൂട്ടിംങ് ലൊക്കേഷനിലും. പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകമെന്നാണ് പറയുന്നത്. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.
Also Read:കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസിയും ആൺസുഹൃത്തും പിടിയിൽ
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. എംഡിഎംഎ മാത്രമല്ല കൊക്കെയൻ പോലുള്ള രാസലഹരിയും റിൻസി ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നു. ലഹരി ഇടപാടിനായി പത്ത് ലക്ഷം രൂപ റിന്‍സി മുടക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. റിൻസിക്കൊപ്പം പിടിയിലായ യാസര്‍ അറാഫത്താണ് ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറിയതും.