AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyan Anthikad : ‘മോഹൻലാലിനെ വെച്ച് ഹിറ്റുകളുണ്ട് പക്ഷെ എന്നെ വെച്ചില്ല’ ആ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചു

Sathyan Anthikad Mammootty Movies : ശ്രീധരൻ്റെ ഒന്നാം തിരമുറിവാണ് മമ്മൂട്ടി സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം. സിനിമയ്ക്ക് പറയത്തക്ക വിജയം നേടനായില്ല. ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ ഉള്ള ചിത്രം ബ്ലോക്ക് ബസ്റ്ററാകുകയും ചെയ്തു.

Sathyan Anthikad : ‘മോഹൻലാലിനെ വെച്ച് ഹിറ്റുകളുണ്ട് പക്ഷെ എന്നെ വെച്ചില്ല’ ആ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചു
Mammootty, Sathyan AnthikadImage Credit source: Mammootty/Sathyan Anthikad Facebook
jenish-thomas
Jenish Thomas | Published: 12 Jul 2025 11:15 AM

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറെയും. വളരെ വിരളമായ സ്റ്റൈലിഷ് നായകന്‍മാരെ സത്യൻ അന്തിക്കാട് തൻ്റെ സിനിമയിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. അതിൽ ഒന്നാണ് പിൻഗാമിയിൽ മോഹൻലാൽ ചെയ്ത ക്യാപ്റ്റൻ വിജയ് മേനോൻ എന്ന കഥാപാത്രം മറ്റൊന്ന് അർഥം എന്ന സിനിമയിൽ മമ്മൂട്ടി ചെയ്ത ബെൻ നരേന്ദ്രൻ എന്ന കഥാപാത്രം. പിൻഗാമി സത്യൻ അന്തിക്കാടിൻ്റെ പതിവ് ശൈലിയിൽ നിന്നും മാറി നിൽക്കുന്ന ചിത്രമായിരുന്നു. ത്രില്ലർ ചിത്രമായിരുന്നെങ്കിലും സത്യൻ അന്തിക്കാട് തൻ്റെ ശൈലി അതേപോലെ തുടർന്ന സിനിമയായിരുന്നു മമ്മൂട്ടിയുടെ അർഥം.

മമ്മൂട്ടി സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ ചിത്രമാണ് അർഥം. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമായ ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് വിജയം കാണാതെ വന്നപ്പോൾ മമ്മൂട്ടി തന്നെ വാശി പിടിപ്പിച്ചുയെന്നും ആ വാശിയിൽ നിന്നുമാണ് അർഥം എന്ന സിനിമ ഉണ്ടായതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ കൗമദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സത്യൻ അന്തിക്കാടിൻ്റെ വാക്കുകൾ ഇങ്ങനെ

തൻ്റെ ആദ്യ ചിത്രമായ കുറുക്കൻ്റെ കല്യാണം മുതൽ ഒരു വിഷയമാണ് ആദ്യ തിരഞ്ഞെടുക്കുന്നത്. പിന്നീട് ആ കഥ സന്ദർഭത്തിന് യോജിച്ച ആളെ നായകനായി തിരഞ്ഞെടുക്കും. പക്ഷെ ഒരിക്കൽ മാത്രം താൻ ഒരു നടന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടുണ്ട്. അത് മമ്മൂട്ടി നായകനായി എത്തിയ അർഥമാണ്. മമ്മൂട്ടി തന്നെ വാശി പിടിപ്പിച്ചത് കൊണ്ടാണ് ആ ചിത്രമുണ്ടാകാൻ കാരണമായത്. മമ്മൂട്ടിയെ നായകനായി ആദ്യമായി ചെയ്ത ചിത്രം ശ്രീധരൻ്റെ ഒന്നാം തിരുമുറിവാണ്. സിനിമ വലിയ ഹിറ്റാകാതെ പോയി.

ALSO READ : Vidya Balan: ‘ആ സിനിമ മുടങ്ങിയത് ഞാൻ കാരണമല്ല, മോഹൻലാലും സംവിധായകനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു’; വിദ്യ ബാലൻ

അതിന് ശേഷം മമ്മൂട്ടി പറഞ്ഞു ‘നിങ്ങൾ മോഹൻലാലിനെ വെച്ച് ധാരാളം ഹിറ്റുകൾ ചെയ്തിട്ടുണ്ട്. എനിക്കും ധാരാളം സൂപ്പർ ഹിറ്റുകളുണ്ട്. എന്നാൽ നിങ്ങൾക്ക് എന്ന് വെച്ച് ഒരു ഹിറ്റുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്’ എന്ന് മമ്മൂട്ടി പറഞ്ഞു. അത് തന്നെ വാശി പിടിപ്പിച്ചു. വേണു നാഗവള്ളിയുമായി സംസാരിച്ചപ്പോൾ വിഷയമല്ല, മമ്മൂട്ടിയുടെ ക്യാരക്ടർ വെച്ച ഒരു സിനിമ ചെയ്യാനായിരുന്നു സംസാരിച്ചത്. അങ്ങനെ ചർച്ച ചെയ്ത രൂപപ്പെടുത്തിയ കഥാപാത്രമാണ് ബെൻ നരേന്ദ്രൻ. അതിന് ശേഷം ആ കഥാപാത്രവുമായി ചുറ്റിപ്പറ്റി മറ്റ് കഥാപാത്രങ്ങളും സന്ദർഭങ്ങളും രൂപപ്പെടുത്തുകയായിരുന്നു. ആ സിനിമ സൂപ്പർ ഹിറ്റായി, മമ്മൂട്ടിയുടെ മുന്നിൽ തൻ്റെ മാനം കാക്കാൻ സാധിച്ചുയെന്ന് സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു.

അർഥം സിനിമയ്ക്ക് ശേഷം കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർത്തകൾ, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ഒരാൾ മാത്രം തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടി-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്നു. 1997ൽ ഇറങ്ങിയ ഒരാൾ മാത്രം എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ഇതുവരെ പിറന്നിട്ടില്ല.