Sona Heiden: ”ഗ്ലാമർ ടാഗ്’ കുടുംബത്തെ ബാധിക്കാൻ തുടങ്ങിയപ്പോഴാണ് തെറ്റുചെയ്‌തോയെന്ന തോന്നലുണ്ടായത്’; സോന ഹെയ്ഡൻ പറയുന്നു
Sona Heiden Opens Up About Glamour Roles: മലയാളത്തിൽ നിന്ന് തനിക്ക് നല്ല കഥാപാത്രങ്ങൾ വന്നിരുന്നു. എന്നാൽ തമിഴിൽ കൂടുതലും ഗ്ലാമർ വേഷങ്ങളും ഡബിൾ മീനിങ് ഡയലോഗുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടിയെത്തിയതെന്നും സോന പറയുന്നു.
2002ലെ മിസ് തമിഴ്‌നാട് സൗന്ദര്യമത്സരത്തിൽ വിജയിച്ച് സിനിമ ലോകത്തേക്ക് പ്രവേശിച്ച നടിയാണ് സോന ഹെയ്ഡൻ. തമിഴ് ചിത്രങ്ങളിലാണ് കൂടുതൽ സജീവമായിരുന്നതെങ്കിലും താരം മലയാളം, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലൂടെ ആണ് സോന കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, ഒരു ഘട്ടത്തിൽ ‘ഗ്ലാമർ ടാഗ്’ കുടുംബത്തെ ബാധിക്കാൻ തുടങ്ങിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോന. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഗ്ലാമർ ടാഗ് കുടുംബത്തെ ബാധിക്കാൻ തുടങ്ങിയെന്നും തന്റെ കുടുംബത്തെ നോക്കാൻ വേണ്ടിയാണ് താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചതെന്നും സോന അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഗ്ലാമർ വേഷങ്ങൾ തന്റെ കുടുംബത്തെ ബാധിക്കാൻ തുടങ്ങിയപ്പോൾ തെറ്റ് ചെയ്തോയെന്ന തോന്നൽ ഉണ്ടായെന്നും താരം പറയുന്നു. മുന്നിൽ എന്താണോ അത് മാത്രമേ എല്ലാവരും കാണുകയുള്ളു, അതിന് പിന്നിലുള്ള ത്യാഗങ്ങൾ ആരും കാണില്ല എന്നും സോന പറഞ്ഞു.
ഏകദേശം ആറ് വർഷത്തോളം താൻ വീട്ടിൽ തന്നെയാണ് ഇരുന്നതെന്നും അതിനിടയിൽ മലയാളത്തിൽ നിന്ന് മാത്രമാണ് സിനിമ വന്നതെന്നും സോന കൂട്ടിച്ചേർത്തു. മലയാളത്തിൽ നിന്ന് തനിക്ക് നല്ല കഥാപാത്രങ്ങൾ വന്നിരുന്നു. എന്നാൽ തമിഴിൽ കൂടുതലും ഗ്ലാമർ വേഷങ്ങളും ഡബിൾ മീനിങ് ഡയലോഗുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടിയെത്തിയതെന്നും സോന വ്യക്തമാക്കി.
ALSO READ: ‘മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഗ്രാഫ് താഴുന്നു, താഴോട്ട് പോയി ഇനി പോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്’
“ഗ്ലാമർ ടാഗ് ഫാമിലിയെ ബാധിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ തെറ്റുചെയ്തോ എന്ന തോന്നലുണ്ടാകുന്നത്. എന്റെ അമ്മയെ ഉൾപ്പടെ അത് വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങി. എന്റെ കുടുംബത്തെ നോക്കാൻ വേണ്ടിയാണ് ഞാൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചത്. പക്ഷെ അത് തന്നെ എന്റെ കുടുംബത്തെ ബാധിക്കാൻ തുടങ്ങി.
എല്ലാവരും അവരുടെ മുന്നിൽ എന്താണോ ഉള്ളത് അത് മാത്രമേ കാണുകയുള്ളു. ആരും അതിന് പുറകിലുള്ള നമ്മുടെ ത്യാഗങ്ങൾ കാണില്ല. ഇതെല്ലാം മനസിലായപ്പോൾ ഞാൻ തന്നെ തിരുത്താം എന്ന് വിചാരിച്ചു. ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അഞ്ച്, ആറ് വർഷത്തോളം ഞാൻ പരമാവധി വീട്ടിൽ തന്നെ ഇരുന്നു. അതിനിടയിൽ കുറച്ച് മലയാളം സിനിമകൾ മാത്രമാണ് ഞാൻ ചെയ്തത്.
മലയാളത്തിൽ നിന്ന് നല്ല കഥാപാത്രങ്ങളാണ് വന്നത്. അതൊഴിച്ച് മറ്റൊരു സിനിമകളും ചെയ്തിരുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ ആഴ്ചയിൽ ഒരു സിനിമ വെച്ചാണ് വരുന്നത്. ഇപ്പോഴും അങ്ങനെ വരുന്നുണ്ട്. എനിക്ക് ഇവിടെ നിന്ന് വന്നതെല്ലാം ഗ്ലാമർ, അല്ലെങ്കിൽ ഡബിൾ മീനിങ് ഡയലോഗുള്ള വേഷങ്ങൾ ആയിരുന്നു” സോന പറഞ്ഞു.