L2: Empuraan: ‘ ഒന്നൊന്നര പടമായിരിക്കും മക്കളേ; നീണ്ട നിര തന്നെയുണ്ട്, തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട പടം തന്നെയാണ് എമ്പുരാൻ’; സായ്കുമാർ
Actor Saikumar Talks About Empuraan: ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് എമ്പുരാൻ എന്നാണ് സായ്കുമാർ പറയുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളൊരു നീണ്ട നിര തന്നെയാണ് ചിത്രത്തിലുള്ളതെന്നും ഒന്നൊന്നര പടമായിരിക്കുമെന്നുമാണ് സായ്കുമാർ പറയുന്നത്.
മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യ്ത മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ക്യാരക്ടർ റിവീലിങ്ങിലൂടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നു.
എമ്പുരാൻ എത്താൻ നാളുകൾ മാത്രമേ ബാക്കിയിരിക്കെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ താൽപര്യത്തോടെയാണ് നോക്കികാണാറുള്ളത്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ച നടൻ സായ്കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ഒരാളാണ് സായ്കുമാർ. മഹേഷ വർമ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.
ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് എമ്പുരാൻ എന്നാണ് സായ്കുമാർ പറയുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളൊരു നീണ്ട നിര തന്നെയാണ് ചിത്രത്തിലുള്ളതെന്നും ഒന്നൊന്നര പടമായിരിക്കുമെന്നുമാണ് സായ്കുമാർ പറയുന്നത്. നമ്മളൊക്കെ ഒരിക്കലും മലയാളത്തിൽ കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ് ബോളിവുഡ് താരങ്ങൾ വരെ അസാമന്യമായ പ്രകടനങ്ങൾ ചിത്രത്തിൽ കാഴ്ചവച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻവസറോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
ലൂസിഫറിൽ നിന്നും വളരെയേറെ വ്യത്യസ്തമായ പടമാണ് എമ്പുരാൻ. സിനിമയെ കുറിച്ച് പറയണമെങ്കിൽ ചിത്രത്തെക്കാൾ സമയം വേണം. കാണാനുള്ള ആകാംക്ഷ തനിക്കുമുണ്ടെന്നും സായ്കുമാർ പറയുന്നു. ചിത്രത്തിലെ അണിയറക്കാർക്കെല്ലാം ഒരു ഭാഗ്യമാണ് കാരണം ഇത്രയും വലിയൊരു സിനിമയിൽ ഭാഗമാകുക എന്നത് തന്നെ വലിയ കാര്യമാണ് എന്നാണ് താരം പറയുന്നത്. തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട പടം തന്നെയാണ് എമ്പുരാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.