Sreenivasan: തിരക്കഥ, സംഭാഷണം: ശ്രീനിവാസൻ… നടനെന്ന മോഹവുമായി പേനയെടുത്ത പ്രതിഭ
Sreenivasan Actor To Screenwriter Journey: നടനെന്ന മോഹം ചില പരിമിതികൾ മൂലം ഉള്ളിലൊതുക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെ പേര് പുറത്തറിയിക്കാതെ പല പടങ്ങൾക്കും ശ്രീനിവാസൻ തിരകഥയെഴുതിയിട്ടുണ്ട്. പ്രിയ സുഹൃത്തായ സംവിധായകൻ പ്രിയദർശൻ തന്നെയാണ് പിൽക്കാലത്ത് തിരകഥാകൃത്തെന്ന വഴിയിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്.
നടനാകണമെന്ന അതിയായ മോഹത്തോടെ സിനിമയെന്ന മായാലോകത്തേക്ക് കാലടെത്തുവച്ചു… പിന്നീട് മലയാളം സിനിമയ്ക്ക് എതിർവാക്കുകളില്ലാത്ത തിരക്കഥാകൃത്തായി മാറിയ അതുല്യ പ്രതിഭയാണ് ശ്രീനിവാസൻ. അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാത്രം മതിയാകും ശ്രീനിയെന്ന വ്യക്തിയെ ഓർക്കാൻ. ഓരേസമയം ആളുകളെ ചിന്തിപ്പിക്കാനും പൊട്ടിചിരിപ്പിക്കാനും കഴിയുന്നതായിരുന്നു അദ്ദേഹം പേനയെടുത്ത് എഴുതിയ ഓരോ കഥയും.
ശ്രീനിവാസൻ്റെ ഓരോ ചിത്രങ്ങളിലും ഒളിഞ്ഞിരിക്കുന്ന സാമൂഹിക പ്രസക്തിയും ഹാസ്യവും ഗൗരവവും മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിച്ചവയാണ്. താൻ എഴുതിയ ചിത്രത്തിലെല്ലാം നായകനായിരുന്നില്ല ശ്രീനിവാസൻ. എന്നാൽ നായകനെക്കാൾ എക്കാലവും ആളുകളുടെ ഉള്ളിൽ തങ്ങിനിൽക്കുക ശ്രീനിയുടെ ഡയലോഗും കഥാപാത്രങ്ങളുമാണ്. അദ്ദേഹത്തിൻ്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ അതിനെ നോക്കി കാണാനാകില്ല.
വില്ലനാകാനും നായകനാകാനും എളുപ്പമാണെങ്കിൽ, ആളുകളെ ചിരിപ്പിക്കുക എന്നത് തീർത്തും വ്യത്യസ്തമായ കഴിവ് തന്നെയാണ്. ആ കഴിവിൻ്റെ കൊടുമുടി കീഴടക്കിയ വ്യക്തിയാണ് ശ്രീനിവാസനെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. നടനാകണമെന്ന മോഹത്തോടെ തന്നെയാണ് സിനിമയിലെത്തുന്നത്. ആദ്യകാലങ്ങളിൽ എല്ലാം ലഭിച്ചത് ശ്രദ്ധേയമല്ലാത്ത വേഷങ്ങളായിരുന്നു. പഞ്ചവടിപ്പാലത്തിലും അങ്ങാടിയിലുമൊക്കെ ചെറിയ വേഷങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ALSO READ: മലയാളികളുടെ ദാസനും വിജയനും; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മോഹൻലാൽ – ശ്രീനിവാസൻ കോംബോ
എന്നാൽ അപ്പോഴൊന്നും തിരകഥാകൃത്തെന്ന ആശയം മനസ്സിലുണ്ടായിരുന്നില്ല. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ശീനിവാസൻ്റെ പേര് സ്ക്രീനിൽ തെളിയുന്നത്. എന്നാൽ ആ യാത്ര തുടങ്ങിയത് വർഷങ്ങൾ മുമ്പ് പല സിനിമകളുടെയും അണിയറയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും പ്രവർത്തിച്ചുകൊണ്ടാണ്. ലയാളത്തിൽ സ്‌ക്രീൻ റൈറ്റിങിന്റെ രാജശിൽപ്പിയായ കെ ജി ജോർജിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നടനെന്ന മോഹം ചില പരിമിതികൾ മൂലം ഉള്ളിലൊതുക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെ പേര് പുറത്തറിയിക്കാതെ പല പടങ്ങൾക്കും ശ്രീനിവാസൻ തിരകഥയെഴുതിയിട്ടുണ്ട്. പ്രിയ സുഹൃത്തായ സംവിധായകൻ പ്രിയദർശൻ തന്നെയാണ് പിൽക്കാലത്ത് തിരകഥാകൃത്തെന്ന വഴിയിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. തൻ്റെ പടത്തിന് കഥയെഴുതിയേ മതിയാകൂ എന്ന പ്രിയൻ്റെ പിടിവാശിയിൽ നിന്ന് ഗത്യന്തരമില്ലാതെ ശ്രീനി പേനയെടുത്തു.
മുത്താരംകുന്ന് പി ഒ മുതൽ പിന്നീടിങ്ങോട്ട് ഒന്നിന് പിറകെ മറ്റൊന്നായി സിനിമകൾ അദ്ദേഹത്തെ തേടി വന്നു. ഒരുകാലത്ത് മലയാളത്തിൽ ഹിറ്റായ ചിത്രങ്ങളെല്ലാം ശ്രീനിയുടെ കൈരേഖ പതിഞ്ഞിരുന്നു. പിന്നീട് തിരകഥാകൃത്തിൽ നിന്ന് സംവിധായകനിലേക്ക് എത്തി. ശേഷം തൻ്റെ തിരകഥയിലും സംവിധാനത്തിലും ഒരുക്കിയ പല ചിത്രത്തിലൂടെയും നടനെന്ന നിലയിൽ ശ്രീനിവാസൻ കൈയ്യടിവാങ്ങി കൂട്ടി. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ നിന്ന് അദ്ദേഹം അരങ്ങൊഴിയുമ്പോൾ മലയാളം സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാത്രം മതി ശ്രീനിയെന്ന മഹാനടനെ ഏക്കാലവും ഓർക്കാൻ.