AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreenivasan: മലയാളികളുടെ ദാസനും വിജയനും; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മോഹൻലാൽ – ശ്രീനിവാസൻ കോംബോ

Mohanlal-Sreenivasan Combo: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടികാറ്റ് എന്ന സിനിമയിലെ ദാസനെയും വിജയനെയും ഒരു മലയാളി പ്രേക്ഷകർക്കും മറക്കാൻപറ്റില്ല. അത്രമാത്രം ആഴത്തിലാണ് ആ ഹിറ്റ് കോമ്പോ മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയത്.

Sreenivasan: മലയാളികളുടെ ദാസനും വിജയനും;  ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മോഹൻലാൽ – ശ്രീനിവാസൻ കോംബോ
Sreenivasan MohanlalImage Credit source: facebook
sarika-kp
Sarika KP | Published: 20 Dec 2025 10:21 AM

മോഹൻലാലും ശ്രീനിവാസനും മലയാള സിനിമയിലെ സൗഹൃദത്തിന്റെ ഐക്കണുകളാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടികാറ്റ് എന്ന സിനിമയിലെ ദാസനെയും വിജയനെയും ഒരു മലയാളി പ്രേക്ഷകർക്കും മറക്കാൻപറ്റില്ല. അത്രമാത്രം ആഴത്തിലാണ് ആ ഹിറ്റ് കോമ്പോ മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയത്. പരസ്പരം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്ന രണ്ട് സുഹൃത്തുക്കൾ, അതാണ് ദാസനും വിജയനും.

ഇതിനു പിന്നാലെ അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്‌ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ് ഉദയനാണ് താരം, പവിത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. ഇതെല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Also Read:48 വർഷം നീണ്ട സിനിമാ ജീവിതം; ഇടതുപക്ഷത്തിൽ വിശ്വസിച്ച് ഇടതുപക്ഷത്തെ വിമർശിച്ച നടൻ

സിനിമയ്ക്ക് പുറത്തും മോഹൻലാൽ ശ്രീനിവാസൻ കോമ്പോ ഏറെ ചർച്ചയായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ചേർന്നതായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം. മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് ഒരിടയ്ക്ക് ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ വച്ചായിരുന്നു താരം മോഹൻലാലിനെ കുറിച്ച് പറ‍ഞ്ഞത്. എന്നാൽ പിന്നീട് ആ സൗഹൃദം വീണ്ടും ഊഷ്മളമായതായി ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

ഹൃദയപൂർവം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കുറേ വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ അച്ഛന്‍ കണ്ടപ്പോൾ താൻ പറഞ്ഞതിൽ വിഷമമുണ്ടോ, തന്നോട് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞെന്നായിരുന്നു ധ്യാനിന്റെ വെളിപ്പെടുത്തൽ. അന്ന് ഇതിനു മറുപടിയായി മോഹൻലാൽ അതൊക്കെ വിടെടോ ശ്രീനീ എന്നായിരുന്നു പറഞ്ഞതെന്നും ധ്യാൻ തുറന്നുപറഞ്ഞിരുന്നു. ഈ വാക്കുകളിൽ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണ്. നീണ്ട കാലത്തിനൊടുവിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ വച്ച് കണ്ടപ്പോൾ സ്നേഹ ചുംബനം നൽകിയതും ആ ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു.