Mohanlal: അദ്ദേഹം എന്റെ ആ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു, എക്‌സ്പീരിയന്‍സ് ആണ് അങ്ങനെ പറയിപ്പിക്കുന്നത്: വിന്ദുജ മേനോന്‍
Vinduja Menon About Mohanlal: വിന്ദുജ മേനോന്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് പവിത്രം. ഇപ്പോഴിതാ ആ സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കിടുന്ന വിന്ദുജയുടെ പഴയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ആരും ശ്രദ്ധിക്കാതിരുന്ന കാര്യം മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി എന്നാണ് വിന്ദുജ പറയുന്നത്.
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പവിത്രം. മോഹന്‍ലാല്‍, തിലകന്‍, ശോഭന, വിന്ദുജ മേനോന്‍ എന്നിവരയാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്. ചേട്ടച്ഛനായുള്ള മോഹന്‍ലാലിന്റെ അഭിനയം പ്രേക്ഷകരുടെ കണ്ണ് ഈറനണയിച്ചു. ഇന്നും ഒരു വിങ്ങലോടെ അല്ലാതെ സിനിമ കണ്ട് തീര്‍ക്കാന്‍ പലര്‍ക്കും സാധിക്കാറില്ല.
വിന്ദുജ മേനോന്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് പവിത്രം. ഇപ്പോഴിതാ ആ സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കിടുന്ന വിന്ദുജയുടെ പഴയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ആരും ശ്രദ്ധിക്കാതിരുന്ന കാര്യം മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി എന്നാണ് വിന്ദുജ പറയുന്നത്.
”ഇദ്ദേഹം ഒരു കുക്കാണെന്ന് പറയാന്‍ കോളേജിലൊക്കെ പോയതിന് ശേഷം എനിക്ക് മടിയായിരുന്നു. മുടി ചീകി കൊണ്ട് അക്കാര്യം പറയുകയാണ്. അപ്പോള്‍ അത് കുറച്ചുകൂടി സ്‌റ്റൈലിഷ് ബ്രഷ് ആയിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സാധാരണ ചീപ്പ് ഉപയോഗിച്ചാണ് മുടി ചീകുന്നത്.




നമ്മള്‍ കോളേജിലൊക്കെ പോയി കഴിഞ്ഞാല്‍ സാധാരണ ചീപ്പായിരിക്കില്ല ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സാണ്, അതില്‍ ഒന്നുമില്ല, ഒരു ചീപ്പ് മാറി ബ്രഷ് ആകുന്നതില്‍ വലിയ വ്യത്യാസം ഒന്നുമില്ല. പക്ഷെ വളരെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിക്കുന്നു.
അദ്ദേഹം അക്കാര്യം പറഞ്ഞപ്പോള്‍ എനിക്കും തോന്നി അത് ശരിയാണെന്ന്. അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സാണ് അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. ബ്രഷ് വെച്ച് ചെയ്യുമ്പോള്‍ ചീപ്പ് വെച്ച് ചെയ്യുന്ന വ്യത്യാസം ഷോട്ട്‌സില്‍ കാണാം,” വിന്ദുജ പറയുന്നു.