Sreevidya Mullachery: വെള്ളത്തിനു മുകളിൽ പ്രണയാതുരരായി ശ്രീവിദ്യയും രാഹുലും; വൈറലായി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട്
sreevidya mullachery save the date photoshoot: ശ്രീവിദ്യയുടെ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍.

സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷകർ സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കാസർഗോഡ് ഭാഷയിലെ സംസാര ശൈലി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ശ്രീവിദ്യ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ തിരക്കിലാണ് താരം. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

എന്നാലും എല്ലാ കാര്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയുടെ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

ഒരു തടാകത്തിനരികിൽ വെള്ളത്തിനു മുകളിൽ വാട്ടർ ബെഡ്ഡിൽ പ്രണയാതുരരായി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് വൈറലാഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

ഓ മൈ വെഡ് ക്യാപ്ച്ചർ ക്രൂ ആണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഷഫ്നയാണ് മേക്കോവറിനു പിന്നിൽ. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അഭിരാജ്. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

സെപ്റ്റംബര്‍ 8 ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം.താരം തന്റെ എല്ലാ വിവാഹ വിശേഷങ്ങളും യൂട്യൂബ് ചാനലീലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരുന്നു. (കടപ്പാട്: ഇൻസ്റ്റാഗ്രാം)

വിവാഹത്തീയതി തീരുമാനിച്ചതിനു പിന്നാലെ വിവാഹത്തിനു ഡ്രസ് എടുക്കാന്‍ പോയ വിശേഷങ്ങള്‍ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ കല്യാണത്തിന് ആദ്യം ക്ഷണിച്ചത് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെയായിരുന്നു. തൃശൂരിലെത്തിയായിരുന്നു സുരേഷ് ഗോപിയെ കണ്ടത്. ഇതിനു ശേഷം മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും (കടപ്പാട്: ഇൻസ്റ്റാഗ്രാം)

ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ നേടിയ ശ്രീവിദ്യ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകൾ.ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും (കടപ്പാട്: ഇൻസ്റ്റാഗ്രാം)

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും (കടപ്പാട്: ഇൻസ്റ്റാഗ്രാം)