Suchitra Mohanlal: ‘അവരൊക്കെ നമ്മുടെ പിള്ളേര് തന്നെയാണ്; അപ്പുവിനെ പോലെ വിനീതിനെയും ‘എടാ’ എന്ന് വിളിക്കും, പക്ഷെ ….’: സുചിത്ര മോഹൻലാൽ

Suchitra Mohanlal: തനിക്ക് തന്റെ മക്കളെ പോലെ തന്നെയാണ് വിനീതും ധ്യാനും എന്നാണ് സുചിത്ര മോഹൻലാൽ വെളിപ്പെടുത്തിയത്. വിനീതിനെയൊക്കെ അപ്പുവിനെ (പ്രണവ് മോഹൻലാൽ) വിളിക്കുന്നത് പോലെ 'എടാ' എന്നാണ് വിളിക്കാറുള്ളതെന്നും സുചിത്ര പറഞ്ഞു. 

Suchitra Mohanlal: അവരൊക്കെ നമ്മുടെ പിള്ളേര് തന്നെയാണ്; അപ്പുവിനെ പോലെ വിനീതിനെയും എടാ എന്ന് വിളിക്കും, പക്ഷെ ....: സുചിത്ര മോഹൻലാൽ

Suchitra Mohanlal

Published: 

15 Sep 2025 12:21 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുചിത്ര മോഹൻലാൽ. സീനിയർ പ്രൊഡ്യൂസർ ബാലാജിയുടെ മകളും, സൂപ്പർതാരം മോഹൻലാലിന്റെ ഭാര്യയുമായ സുചിത്രയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ, താര പത്നി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അവരുടെ മക്കളോടും ആ ആത്മബന്ധമുണ്ടെന്നുമാണ് താരപത്നി പറയുന്നത്. ഇതിനു ഉദാഹരണമായി നടൻ ശ്രീനിവാസന്റെ മക്കളും നടന്മാരുമായ വിനീതിനെ കുറിച്ചും ധ്യാനിനെ കുറിച്ചും സുചിത്ര തുറന്നു പറഞ്ഞു. തനിക്ക് തന്റെ മക്കളെ പോലെ തന്നെയാണ് വിനീതും ധ്യാനും എന്നാണ് സുചിത്ര മോഹൻലാൽ വെളിപ്പെടുത്തിയത്. വിനീതിനെയൊക്കെ അപ്പുവിനെ (പ്രണവ് മോഹൻലാൽ) വിളിക്കുന്നത് പോലെ ‘എടാ’ എന്നാണ് വിളിക്കാറുള്ളതെന്നും സുചിത്ര പറഞ്ഞു.

പ്രണവിനെ കുറിച്ച് താൻ സംസാരിക്കുമ്പോൾ ‘അവൻ’, ‘ഇവൻ’ എന്നൊക്കെയാണ് പറയാറുള്ളത്. അത് പോലെ വിനീത് ഒക്കെ നമ്മുടെ പിള്ളേർ തന്നെയാണല്ലോ. അപ്പോൾ അവരെയും താൻ ‘എടാ’, ‘വാടാ’ എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുക എന്നാണ് താരപത്നി പറയുന്നത്. മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.

Also Read: ‘കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്‌’; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി. നായർ

എന്നാൽ ഒരിക്കൽ താൻ വിമല ചേച്ചിയെ (ശ്രീനിവാസന്റെ ഭാര്യ) വിളിച്ചിരുന്നു. ഇതിനിടെയിൽ ചേച്ചി ‘വിനീത് കുട്ടൻ’, ‘ധ്യാൻ കുട്ടൻ’ എന്നൊക്കെ പറഞ്ഞൊണ് മക്കളെ കുറിച്ച് സംസാരിക്കുന്നത്. കുറച്ച് കഴിഞ്ഞ താൻ ഇതിനെ കുറിച്ച് ആലോചിച്ചു. ഒരിക്കൽ താൻ വിനീത് വീട്ടിൽ വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. ഇത് കേട്ട വിനീത് തന്നോട് ആന്റി എപ്പോഴും വിളിക്കുന്നത് പോലെ തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞുവെന്നാണ് സുചിത്ര പറയുന്നത്. വിനീത് ശ്രീനിവാസൻ പറഞ്ഞ മറുപടി കേട്ടപ്പോഴാണ് തനിക്ക് ശെരിക്കും സമാധാനമായത് എന്ന് വെളിപ്പെടുത്തിയ സുചിത്ര മോഹൻലാൽ, ശ്രീനിവാസന്റെ കുടുംബവുമായി തനിക്ക് ഭയങ്കര അടുപ്പം ഉണ്ടെന്നും, അവർ ശെരിക്കും സ്വന്തം കുടുംബം പോലെ തന്നെയാണെന്നും കൂട്ടിചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും